Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരുന്നടിച്ചിട്ടില്ല, നിരപരാധിയാണ്; സസ്‌പെന്‍ഷനെതിരെ ഇന്ത്യന്‍ ഭാരോദ്വഹന താരം ചാനു

ദില്ലി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് താല്‍ക്കാലിക സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്റെ നടപടിക്കെതിരെ ഇന്ത്യന്‍ താരം സഞ്ജിത ചാനു രംഗത്ത്. താന്‍ നിരപരാധിയാണെന്നും സസ്‌പെന്‍ഷനെതിരെ പോരാടുമെന്നും ചാനു വ്യക്തമാക്കി. 'ഞാന്‍ നിരപരാധിയാണ്. നിരോധിക്കപ്പെട്ട ഒരു പദാര്‍ത്ഥവും ഉപയോഗിച്ചിട്ടില്ല. ദേശീയ ഫെഡറേഷന്റെ സഹായത്തോടെ സസ്‌പെന്‍ഷനെതിരെ പരാതി നല്‍കും', ചാനു വിശദീകരിച്ചു.

ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവാണ് സഞ്ജിത ചാനു. പരിശോധനയില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഉപയോഗം കണ്ടെത്തിയതോടെയാണ് ഐഡബ്ലുഎഫ് താരത്തെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി എടുത്ത സാമ്പിളാണ് പോസിറ്റീവായത്.

sanjitamedal

എന്നാല്‍ ഇന്ത്യന്‍ താരം തീര്‍ത്തും നിരപരാധിയാണെന്ന വിശ്വാസത്തില്‍ ചാനുവിന് ഇന്ത്യന്‍ ഫെഡറേഷന്‍ പൂര്‍ണ്ണപിന്തുണ നല്‍കുന്നുണ്ട്. പരിശോധനാഫലം വരാന്‍ ഇത്രയും വൈകിയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സഹദേവ് യാദവ് പറഞ്ഞു. സാമ്പിള്‍ എടുത്ത ശേഷം ലോക ചാമ്പ്യന്‍ഷിപ്പിലും, പിന്നീട് കോമണ്‍വെല്‍ത്തില്‍ സ്വര്‍ണ്ണവും നേടി. ഇതിനെതിരെ പോരാടാന്‍ തന്നെയാണ് ഉദ്ദേശം, അദ്ദേഹം വ്യക്തമാക്കി.

ബി സാമ്പിള്‍ ഉപയോഗിച്ച് പരിശോധന വേണമെന്ന് ഫെഡറേഷന്‍ അന്താരാഷ്ട്ര ഫെഡറേഷനെ അറിയിച്ച് കഴിഞ്ഞു. ഇതിന്റെ ഫലം കിട്ടിയ ശേഷം മുതിര്‍ന്ന അഭിഭാഷകന്റെ സഹായത്തോടെയാകും വിചാരണ നേരിടുക. ഇന്ത്യന്‍ താരം ഒരിക്കലും നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിക്കില്ലെന്നാണ് ഇന്ത്യന്‍ ഫെഡറേഷന്‍ കൂട്ടിച്ചേര്‍ക്കുന്നത്.

Story first published: Saturday, June 2, 2018, 9:03 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+