വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഞ്ജിത ചാനു മരുന്നടിച്ചിട്ടില്ല; ഫലം തെറ്റായിപ്പോയെന്ന് ലോക ഫെഡറേഷന്‍

ദില്ലി: ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് തിരുത്തി ഇന്റര്‍ നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍. ചാനു മരുന്നടിച്ചതായുള്ള ഫലം തെറ്റായിരുന്നെന്നാണ് നാഡയ്ക്ക് അയച്ച റിപ്പോര്‍ട്ടിലുള്ളത്. ഇതേ തുടര്‍ന്ന് താരം അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയിലാണ് ചാനു മരുന്നടിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതേതുടര്‍ന്ന് ചാനുവിന് ഭാഗികമായി വിലക്കേര്‍പ്പെടുത്തി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ താരത്തിന്റെ മെഡല്‍ തിരിച്ചെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

news

രണ്ടു തവണയാണ് ഇന്റര്‍ നാഷണല്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍ ചാനുവിന്റെ മൂത്ര സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തത്. അമേരിക്കയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന് മുന്‍പായാണ് ആദ്യ തവണ സാമ്പളെടുത്തത്. അമേരിക്കന്‍ ഏജന്‍സി എടുത്ത സാമ്പിളില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് മെയില്‍ ഇന്ത്യന്‍ ഏജന്‍സിയായ നാഡയ്ക്ക് റിപ്പോര്‍ട്ട് വന്നു.

ഇതിന് പിന്നാലെയാണ് താരത്തിന് വിലക്കുവന്നത്. വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന് സംഭവിച്ചത് ഗുരുതരമായ പിഴവാണെന്നാണ് ഇപ്പോല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഡ്മിനിസ്‌ട്രേഷന്‍ മിസ്‌റ്റേക്ക് എന്നാണ് ഫെഡറേഷന്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍, അത്യധികം ഉത്തരവാദിത്വത്തോടെ നടത്തേണ്ട ഒരു ടെസ്റ്റില്‍ എങ്ങിനെ തെറ്റു കടന്നുകൂടിയെന്നതിന് വിശദീകരണം നല്‍കണമെന്നും അന്വേഷണം വേണമെന്നും സഞ്ജിത ആവശ്യപ്പെട്ടുകഴിഞ്ഞു.

Story first published: Friday, July 27, 2018, 12:04 [IST]
Other articles published on Jul 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X