Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജയ് ബാംഗര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താത്കാലിക കോച്ച്

മുംബൈ: മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ താത്കാലിക കോച്ചായി നിയമിച്ചു. അടുത്ത മാസം സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ കോച്ച് ആയിരിക്കും സഞ്ജയ്. നിലവില്‍ ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കോച്ച് ആണ് ബാംഗര്‍. അഭയ് ശര്‍മയെ ഫീല്‍ഡിങ് കോച്ച് ആയും നിയമിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിന മല്‍സരങ്ങളും കളിച്ചിട്ടുള്ള ബാംഗര്‍ രവിശാസ്ത്രി ടീം മാനേജരായിരുന്ന അവസരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്നു. രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ച ശേഷം ഇന്ത്യന്‍ ടീമിന് പുതിയ കോച്ചിനെ നിയമിച്ചിട്ടില്ല. ഇതിനിടയിലാണ് ബാംഗറിനെ താത്കാലിക കോച്ച് ആയി ചുമതലപ്പെടുത്തിയത്.

sanjay-bangar

ഏറെ നാള്‍ക്കുശേഷമാണ് ഇന്ത്യന്‍ ടീമിനെ കോച്ചിനെ നിയമിക്കുന്നത്. രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ളവരുമായി ബിസിസിഐ സംസാരിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. സിംബാബ്‌വെയില്‍ ഇന്ത്യയുടെ പ്രകടനമികവ് അനുസരിച്ചായിരിക്കും ബാംഗറിനെ സ്ഥിരമായി നിയമിക്കുന്നകാര്യം ബിസിസിഐ പരിശോധിക്കുക.

ഇന്ത്യ സിംബാബ്‌വെയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മല്‍സരങ്ങളുമാണ് കളിക്കുന്നത്. മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ടീമില്‍ നിന്ന് മികച്ച ഫോമില്‍ കളിക്കുന്ന ഉപനായകന്‍ വിരാട് കോലിയെ ഒഴിവാക്കിയിട്ടുണ്ട്. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, രവിചന്ദ്ര അശ്വിന്‍ തുടങ്ങിയ പ്രമുഖര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു.

Story first published: Friday, May 27, 2016, 9:05 [IST]
Other articles published on May 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+