Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സല്‍മാനും സുല്‍ത്താനും റിയോ ഒളിമ്പിക്‌സും, എന്താണ് ബന്ധമെന്നറിയണ്ടേ!!!

മുംബൈ

: എല്ലാവര്‍ഷവും റംസാനോടനുബന്ധിച്ച് ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാനെ തേടിയെത്തുന്നത് ഈദുല്‍ ഫിത്തറിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളാണ്. എന്നാല്‍ 2016 സല്‍മാന് നല്‍കുന്നത് മറ്റൊരു ഭാഗ്യംകൂടിയാണ്. സുല്‍ത്താന്റെ വിജയത്തിനൊപ്പം തന്നെയുള്ള മറ്റൊരു സന്തോഷം റിയോ ഒളിമ്പിക്‌സിന്റെ ഗുഡ് വില്‍ അംബാസിഡര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് കൂടിയാണ്. സുല്‍ത്താന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ സല്‍മാന്‍ പ്രത്യക്ഷപ്പെടുന്നത് ഗുസ്തി താരമായാണ്.

കഴിഞ്ഞ ഏപ്രിലിലാണ് ആഗസ്ത് അഞ്ച് മുതല്‍ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കുന്ന് റിയോ ഒളിമ്പിക്‌സിന്റെ ഗുഡ് വില്‍ അംബാസിഡറായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സല്‍മാനെ തിരഞ്ഞെടുത്തത്. നൂറോളം പേര്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ടീമിന് പ്രോത്സാഹനം നല്‍കാനാണ് സല്‍മാനെയും അംബാസിഡര്‍മാരുടെ പട്ടികയിലേക്ക് ചേര്‍ത്തത്.

salman-08

സല്‍മാന് പുറമേ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഒളിമ്പിക്സ് ഷൂട്ടിംഗ് ചാമ്പ്യന്‍ അഭിനവ് ബിന്ദ്ര എന്നിവരെയും അംബാസിഡര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ സിനിമാതാരത്തെ ഗുഡ് വില്‍ അംബാസിഡറാക്കിയതിനെതിരെ പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. സിനിമകളെ പിന്തുണക്കാനുള്ള സ്ഥമല്ല ഒളിമ്പിക്‌സ് എന്നാണ് ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ പ്രതികരണം. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ ട്വീറ്റിലായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്. കായികതാരങ്ങളല്ലാത്തവരെ ഗുഡ് വില്‍ അംബാസിഡറാക്കിയതിലാണ് കായികരംഗത്തുനിന്നുയര്‍ന്ന് മുറുമുറുപ്പുകള്‍ക്കുള്ള കാരണം.

കഴിഞ്ഞ ഒളിമ്പിക്‌സിലെ 26 മെഡലുകളില്‍ നാലെണ്ണവും ഗുസ്തിക്കായിരുന്നു. ഇതോടെ ഗുസ്തി രാജ്യത്ത് സുപ്രധാന കായിക ഇനമായി മാറിക്കൊണ്ടിരിക്കുകയാണ്. റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ കൂടുതല്‍ നേട്ടം പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Friday, July 8, 2016, 17:59 [IST]
Other articles published on Jul 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+