Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്തില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇന്ത്യയുടെ പെണ്‍പുലി സാക്ഷി മാലിക്

ഗോള്‍ഡ് കോസ്റ്റ്: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ട് ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പ്രതീക്ഷയോടെ ഇറങ്ങുന്നു. സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും സാക്ഷി ലക്ഷ്യം വെക്കുന്നില്ല. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിനുള്ള മുന്നൊരുക്കം കൂടിയാണ് സാക്ഷിക്ക് ഗോള്‍ഡ് കോസ്റ്റ് നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്.

വനിതാ ഗുസ്തിയിലെ ആദ്യ ഒളിമ്പ്കസ് മെഡല്‍ നേടിയ സാക്ഷി രാജ്യത്തിന്റെ അഭിമാന താരമായിരുന്നു. 2014ല്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്തില്‍ സാക്ഷി വെള്ളിമെഡല്‍ നേടിയിരുന്നു. ഇത്തവണ സ്വര്‍ണം തന്നെയാണ് സാക്ഷി ഗോദയില്‍ നോട്ടമിടുന്നത്. ഏപ്രില്‍ 4നാണ് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസിന് തുടക്കമാവുക.

sakshi

സ്ഥിരതയാര്‍ന്ന പ്രകടനം സാക്ഷിക്ക് കരുത്താകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. 2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി 2017ല്‍ വെള്ളിമെഡല്‍ നേടിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വനിതാ ഗുസ്തി താരങ്ങളിലൊരാണ് ഇന്ത്യയുടെ സാക്ഷി. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയാല്‍ അത് ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും പ്രചോദനവും വലുതായിരിക്കും.

Story first published: Thursday, April 5, 2018, 11:50 [IST]
Other articles published on Apr 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+