ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സിന്ധു തോറ്റപ്പോഴും ഇന്ത്യ ചിരിച്ചു, കാരണം മറുവശത്ത് സൈന നേവാളായിരുന്നു സ്വര്‍ണ്ണം കൊയ്തത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ 21-18, 23-21 എന്ന സ്കോറിനായിരുന്നു സിന്ധു സൈനയില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയത്. സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തുന്ന മട്ടിലായിരുന്നു സൈനയുടെ പോരാട്ടം. ഒടുവില്‍ സിന്ധുവിന്റെ കഴുത്തില്‍ വെള്ളി മെഡല്‍ വീഴുകയും ചെയ്തു.
സൈനയും, സിന്ധുവും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ബാഡ്മിന്റണില്‍ ഇരുവരും ചിരവൈരികളാണ്. താനും, സൈനയും ഫൈനലില്‍ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ച കാര്യമാണെന്ന് സിന്ധു പറയുന്നു. പിന്നെ വിജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. സൈന നന്നായി കളിച്ചു, അതുകൊണ്ട് വിജയിക്കുകയും ചെയ്തു, സിന്ധു വിശദീകരിക്കുന്നു. എന്നാല്‍ ഈ തോല്‍വിയില്‍ വേദനയൊന്നും തോന്നുന്നില്ല. തോല്‍വിയില്‍ നിന്നും പാഠം പഠിക്കുകയാണ് വേണ്ടത്. ഇനി ഏഷ്യന്‍ ഗെയിംസും, സൂപ്പര്സീരിസും പോലുള്ള ടൂര്‍ണമെന്റുകള്‍ എത്തുമ്പോള്‍ വിജയം തന്നെയാണ് മനസ്സിലുള്ളത്.
കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ പദവിയില്‍ എത്തിയത് അഭിമാന നിമിഷമാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു. പരിശീലകനായ പുല്ലേല ഗോപിചന്ദിന്റെ ഉറച്ച പിന്തുണയും സുപ്രധാനമാണ്. ഓരോ വര്‍ഷവും മികവ് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാമെന്നാണ് പ്രതീക്ഷ. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ചൈനക്കാരെയും, കൊറിയക്കാരെയും നേരിടുന്നത് ദുഷ്കരമാണ്. ഇതിനുള്ള കഠിനാധ്വാനത്തിലാണ് ഇപ്പോള്‍.
സൈനയുമായി ശത്രുത നിലനില്‍ക്കുന്നതായി സിന്ധു വ്യക്തമാക്കി. പക്ഷെ അതാണ് ഓരോ മത്സരത്തിലുമുള്ള മികവ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നത്. തോറ്റാലും ഞാനാണ് ബെസ്റ്റെന്ന് മനസ്സില്‍ പറയും. എന്നെ സംബന്ധിച്ച് ഇതൊരു തുടക്കം മാത്രമാണ്, പി.വി. സിന്ധു പറഞ്ഞു.