Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ് ഗെയിംസിന് വെള്ളിയാഴ്ച ഗുവാഹത്തിയില്‍ തിരിതെളിയും

ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസിന് വെള്ളിയാഴ്ച അസമിലെ ഗുവാഹത്തിയില്‍ തിരിതെളിയും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന ചടങ്ങുകളോടെയാകും ഗെയിംസിന് തുടക്കമാവുക. പ്രധാനമന്ത്രി നരേന്ദ്ര മേദി ഗെയിംസ് ഉദ്ഘാടനം ചെയ്യും.

എട്ട് രാജ്യങ്ങളിലെ രണ്ടായിരത്തി അഞ്ചൂറിലേറെ കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്ന മേളയില്‍ ഇരുപത്തിമൂന്ന് കായിക ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലായാണ് വേദികള്‍ തയ്യാറാക്കിയിരിക്കുന്നത്.

SAFF Games

വിവധ കാരണങ്ങളാല്‍ രണ്ട് വര്‍ഷം മാറ്റിവച്ച ഗെയിംസാണ് അസമിലെ ഗുവാഹത്തിയിലും മേഘാലയയിലെ ഷിലോങ്ങിലും നടക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ഗുവാഹത്തിയിലെ സാരുസജായി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഗെയിംസില്‍ പങ്കെടുക്കുന്ന പാകിസ്താന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ പ്രതിരോധമാന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.

ഉദ്ഘാടനത്തിന് നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന ഡിജിറ്റല്‍ ഇന്ത്യ ലേസര്‍ ഷോയാണ് ഏറ്റവും ആകര്‍ഷണം. സ്ഥലപരിമിതിയും സംഘാടനത്തിലെ ആഭാവവും ഗെയിംസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഗെയിംസിനൊരുങ്ങാന്‍ വളരെ കുറച്ച് സമയം മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളൂ എന്നാണ് സംഘാടകരുടെ അവകാശവാദം. വരുന്ന ദിവസങ്ങളില്‍ അത് പരിഹരിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

Story first published: Friday, February 5, 2016, 15:00 [IST]
Other articles published on Feb 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+