വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാഫ് കപ്പ്: നേപ്പാളിനെ നാല് ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍

By Athul

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. നേപ്പാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. കളി ആരംഭിച്ച് രണ്ട് മിനിറ്റ് തികയും മുമ്പ് ഗോള്‍ നേടി നേപ്പാള്‍, ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ ജയിക്കാന്‍ ഉറച്ച് കളത്തിലിറങ്ങിയ ഇന്ത്യയെ തടഞ്ഞു നിര്‍ത്താന്‍ നേപ്പാള്‍ പ്രതിരോധത്തിനായില്ല.

26-ാം മിനിറ്റില്‍ റോളിന്‍ ബോര്‍ഗസിന്റെ ഷോട്ട് നേപ്പാള്‍ വലകുലുക്കി, ഇന്ത്യ സമനില പിടിച്ചു. പിന്നീട് ഇന്ത്യ ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

saff cup

രണ്ടാം പകുതിയില്‍ നേപ്പാള്‍ ഉണര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ഗോളി സുബ്രതോ പാല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് നേപ്പാളിനെ തടഞ്ഞു. എന്നാല്‍ ഗോള്‍ നേടാന്‍ കാത്ത് നിന്ന ഇന്ത്യ, 67-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ബൂട്ടുകളിലൂടെ ലീഡ് നേടി. ഇന്ത്യ 2-1ന് മുന്നില്‍.

ലീഡ് നേടിയതോടെ ക്യാപ്റ്റനെ പിന്‍വലിച്ച് ജെജെയെ ഇന്ത്യ കളത്തിലിറക്കി. പിന്നൂട് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളാണ് ആരാധകരെ കാത്ത് നിന്നത്. വലത് വിങ്ങില്‍ നിന്ന് നേപ്പാള്‍ താരങ്ങളെ വെട്ടിച്ച് മുന്നേറിയ ലലിയന്‍സുല തൊടുത്ത ഷോട്ട് വലയില്‍ കയറുമ്പോള്‍ കാണികള്‍ ഒന്നടങ്കം ആര്‍പ്പ് വിളിച്ചു. ഇന്ത്യയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ഈ ഗോളിലൂടെ ലലിയന്‍സുലയ്ക്കായി.

കളി അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ലലിയന്‍സുല വീണ്ടും വലകുലുക്കി. റോളിന്‍ ബോര്‍ഗസ് ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ പന്ത് മികച്ച ഹെഡ്ഡറിലൂടെ ലലിയന്‍സുല വലയിലാക്കുകയായിരുന്നു.

ഇന്ത്യയെക്കൂടാതെ അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ് എന്നീ ടീമുകളാണ് സാഫ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ കടന്ന മറ്റ് ടീമുകള്‍.

Story first published: Monday, December 28, 2015, 10:21 [IST]
Other articles published on Dec 28, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X