വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാഫ് കപ്പ്: ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

By Athul

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ജയത്തോടെ തുടങ്ങി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. റോബിന്‍ സിംഗിന്റെ വകയായിരുന്നു രണ്ട് ഗോളുകളും.

മത്സരം ആരംഭിച്ചത് മുതല്‍ ആക്രമിച്ച് കളിച്ചത് ഇന്ത്യ ആയിരുന്നു. ആറാം മിനിറ്റില്‍ തന്നെ ക്യാപിറ്റന്‍ സുനില്‍ ഛേത്രി ഗോളവസരം പാഴാക്കി. ആദ്യ പകുതിയില്‍ പിന്നീട് കിട്ടിയ അവസരങങള്‍ വലയിലാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായില്ല.

saff cup

എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് കളിയുടെ 50-ാം മിനിറ്റില്‍ റോബിന്‍ സിംഗ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു. ഇന്ത്യ ആക്രമണത്തിലും ശ്രീലങ്ക പ്രതിരോധത്തിലുമാണ് കഴിച്ചത്.

75-ാം മിനിറ്റില്‍ റോബിന്‍ സിംഗ് വീണ്ടും ഇന്ത്യയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. അവസരങ്ങള്‍ പാഴാക്കാതിരുന്നെങ്കില്‍ ഇന്ത്യക്ക് വന്‍മാര്‍ജിനില്‍ ജയിക്കാമായിരുന്ന മത്സരമായിരുന്നു ഇത്. പത്താം മിനിറ്റില്‍ ജെജെയും മുപ്പത്തിയൊന്നാം മിനിറ്റില്‍ സുനില്‍ ഛേത്രിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി.

ഇന്ത്യയെ 4-4-2 ഫോര്‍മാറ്റിലാണ് കോച്ച് സ്റ്റീഫന്‍ കോന്‍സ്റ്റാന്റെന്‍ അണിനിരത്തിയത്. ഞായറാഴ്ച നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Saturday, December 26, 2015, 9:34 [IST]
Other articles published on Dec 26, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X