Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ് തന്നെ, സയീദ് അജ്മലിന് ബൗളിംഗ് വിലക്ക്

ദുബായ്: വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ എന്ന പേര് കേട്ട സയീദ് അജ്മലിനെ ഐ സി സി പന്തെറിയുന്നതില്‍ നിന്നും വിലക്കി. കൈ മടക്കി എറിയുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അജ്മലിനെ വിലക്കിയത്. സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ നിരീക്ഷണത്തിലായിരുന്നു അജ്മല്‍. വിലക്ക് മാറാതെ അജ്മലിന് ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയാന്‍ പറ്റില്ല.

ഷെയിന്‍ വോണിനും മുത്തയ്യ മുരളീധരനും ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് 36 കാരനായ സയീദ് അജ്മല്‍. ഓഫ് സ്റ്റംബിന് പുറത്തുനിന്നും കുത്തിത്തിരിയുന്ന പന്തുകള്‍ക്കൊപ്പം അജ്മലിന്റെ ദൂസ്‌രയും തീസ്‌രയും ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമാണ്. എന്നാല്‍ 15 ഡിഗ്രിയില്‍ കൂടുതല്‍ കൈ വളക്കുന്ന അജ്മലിനെ പന്തെറിയാന്‍ അനുവദിക്കാനാവില്ല എന്നാണ് ഐ സി സിയുടെ തീരുമാനം.

ajmal

ഓസ്‌ട്രേലിയക്കെതിരെ പരമ്പര കളിക്കാന്‍ ഒരുങ്ങുന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയാണ് അജ്മലിന്റെ വിലക്ക്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നിവ ഉള്‍പ്പെടുന്ന പരമ്പര ദുബായില്‍ ഒക്ടോബര്‍ അഞ്ചിന് തുടങ്ങും. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് അജ്മലിന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം തോന്നിയത്. ആഗസ്ത് 25 നായിരുന്നു വിദഗ്ധ പരിശോധന.

35 ടെസ്റ്റുകളില്‍ നിന്നായി 178 വിക്കറ്റുകളാണ് അജ്മല്‍ വീഴ്ത്തിയിരിക്കുന്നത്. 111 ഏകദിനത്തില്‍ നിന്നായി 183 വിക്കറ്റുകളും 63 ട്വന്റി 20 കളികളില്‍ നിന്നും 85 വിക്കറ്റുകളും അജ്മലിന്റെ പേരിലുണ്ട്. ലങ്കന്‍ സ്പിന്നര്‍ സചിത്ര സേനാനായകെ, ന്യൂസിലന്‍ഡിന്റെ വില്യംസണ്‍, സിംബാബ്‌വെയുടെ പ്രോപര്‍ ഉത്സേയ എന്നിവര്‍ക്കെതിരെയും സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story first published: Tuesday, September 9, 2014, 12:49 [IST]
Other articles published on Sep 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+