Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജൂനിയര്‍ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സച്ചിന്‍ രദിക്ക് സ്വര്‍ണം

ദില്ലി: ദില്ലിയില്‍ നടക്കുന്ന ജൂനിയര്‍ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം സച്ചിന്‍ രതി സ്വര്‍ണം നേടി. 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച സച്ചിന്‍ മംഗോളിയന്‍ താരത്തെയാണ് ഫൈനലില്‍ മലര്‍ത്തിയടിച്ചത്. ഫൈനല്‍ ജയത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്നും സ്വന്തം കാണികളുടെ ആര്‍പ്പുവിളികള്‍ ആവേശമായെന്നും സച്ചിന്‍ പറഞ്ഞു.

sachin

കഴിഞ്ഞവര്‍ഷം സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച സച്ചിനെ ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ മലര്‍ത്തിയടിച്ചിരുന്നു. ഒരു പോരാട്ടത്തിനുപോലും അവസരം നല്‍കാതെയാണ് സുശീല്‍കുമാര്‍ ജയിച്ചത്. അന്ന് സച്ചിന്‍ ഏറെ വിമര്‍ശനത്തിനും ഇരയായിരുന്നു. ഫൈനലില്‍ മംഗോളിയന്‍ താരം മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരുവസരത്തില്‍ സച്ചിന്‍ പിന്നോട്ട് പോയെങ്കിലും അവസാന നിമിഷം തിരിച്ചടിക്കുകയായിരുന്നു.

നേരത്തെ ഇന്ത്യയ്ക്കുവേണ്ടി സാജന്‍ ഭന്‍വാളും സ്വര്‍ണം നേടിയിരുന്നു. ഭാവിയിലും ഇന്ത്യന്‍ ഗുസ്തിയില്‍ അന്താരാഷ്ട്ര മെഡലുകള്‍ നേടാന്‍ പ്രാപ്തിയുള്ള യുവസംഘമുണ്ടെന്ന് തെളിയിക്കുന്നതാണ് ദില്ലിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ്. 2020ലെ ഒളിമ്പിക്‌സ് ലക്ഷ്യമാക്കി കഠിനമായ പരിശീലനത്തിലാണ് ഇപ്പോള്‍ ജൂനിയര്‍ താരങ്ങളും. ഗുസ്തി താരങ്ങള്‍ക്കായി സര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന കേന്ദ്രങ്ങളുമൊരുക്കിയിട്ടുണ്ട്.

Story first published: Monday, July 23, 2018, 15:13 [IST]
Other articles published on Jul 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+