Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആശ്വാസം, ഒളിംപിക്‌സില്‍ റഷ്യയെ പൂര്‍ണമായും വിലക്കില്ല

ബ്രസീലിയ: ഉത്തേജകമരുന്ന് വിവാദത്തില്‍ പെട്ട റഷ്യന്‍ ടീമിനെ മുഴുവനായും വിലക്കേണ്ടെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചു. അതാത് അസോസിയേഷനുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ട്. ഇതോടെ ക്ലീന്‍ റെക്കോര്‍ഡുള്ള റഷ്യന്‍ താരങ്ങള്‍ക്ക് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാനാകും.

Russian Olympics Team

അധികൃതരുടെ അനുമതിയോടു കൂടി തന്നെ 2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന റിച്ചാര്‍ മക്ലാരന്‍ കമ്മിറ്റിയുടെ കണ്ടെത്തലാണ് റഷ്യയ്ക്ക് തിരിച്ചടിയായത്.

നേരത്തെ ഉത്തേജകമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിലക്ക് ലഭിച്ച ഒരു താരത്തിനും ഇത്തവണത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കാനാകില്ല. ഐഒസിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ വിധേയമായിട്ടായിരിക്കും റഷ്യന്‍ താരങ്ങളുടെ പങ്കാളിത്തം.

ആഗസ്ത് അഞ്ചു മുതലാണ് ഒളിംപിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്തായാലും ഒളിംപിക്‌സ് വേദിയില്‍ റഷ്യയുണ്ടാകുമെന്നത് കായിക പ്രേമികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്.

Story first published: Sunday, July 24, 2016, 20:22 [IST]
Other articles published on Jul 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+