Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉത്തേജക മരുന്ന് വിവാദം: റഷ്യക്ക് വിലക്ക്

പാരിസ്: റഷ്യന്‍ താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തിന് ഔദ്യോഗിക പിന്തുണ നല്‍കി എന്ന ആരോപണത്തെതുടര്‍ന്ന് റഷ്യയെ ട്രാക്ക് ആന്റ് ഫീല്‍ഡ് വിഭാഗത്തില്‍ നിന്ന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ താല്‍ക്കാലികമായി വിലക്കി. റിയോ ഒളിംപിക്‌സിന് ഇനി ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കെ നേരിട്ട വിലക്ക് റഷ്യയുടെ ഒളിംപിക്‌സ് മോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

ഈ വിലക്കോടെ റഷ്യന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും ഒളിംപിക്‌സിലും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍ (ഐഎഎഎഫ്) അംഗീകാരമുള്ള മറ്റ് മത്സരങ്ങളിലും പങ്കെടുക്കാന്‍ ആവില്ല.

olypics

അന്താരാഷ്ട്ര ഫെഡറേഷന്‍ പ്രസിഡന്റ് സെബാസ്റ്റന്‍ കോയുടെ നേത്യത്വത്തില്‍ നടന്ന വോട്ടെടുപ്പില്‍ അസോസിയേഷനിലെ 23 അംഗങ്ങളും റഷ്യയുടെ വിലക്കിനെ അനുകൂലിച്ച് വോട്ടുചെയ്തു. റഷ്യന്‍ പ്രതിനിധിക്ക് വോട്ടു രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരുന്നില്ല.

വേള്‍ഡ് ആന്റി-ഡ്രോപിംങ് ഏജന്‍സി(വാഡ) യുടെ ചട്ടങ്ങള്‍ പാലിക്കാത്തതിനാണ് റഷ്യയെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഉത്തേജക മരുന്നിന്റെ ഉപയോഗം തടയുന്നതില്‍ റഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പരാജയപ്പെട്ടു എന്നും നടപടി മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പാണെന്നും അന്താരാഷ്ട്ര ഫെഡറേഷന്‍ പ്രസിഡന്റ് സെബാസ്റ്റന്‍ കോ പറഞ്ഞു.

റഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റേയും റഷ്യന്‍ ഭരണകൂടത്തിന്റേയും അനുവദിയോടെ അത്‌ലറ്റുകള്‍ വ്യാപകമായി ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചതായി വാഡയുടെ സ്വതന്ത്ര കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഐഎഎഎഫ് നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ അത്‌ലറ്റിക് രംഗത്ത് സമൂലമായ മാറ്റം വരുത്തിയാല്‍ മാത്രമേ വിലക്കില്‍ നിന്ന് രക്ഷപെടാന്‍ റഷ്യയ്ക്ക് സാധിക്കൂ.

Story first published: Monday, November 16, 2015, 12:52 [IST]
Other articles published on Nov 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+