റോം: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് റോം റാങ്കിങ് സീരീസ് മത്സരത്തില്‍ സ്വര്‍ണം നേടി. 53 കിലോഗ്രാം വിഭാഗത്തില്‍ 2020ലെ താരത്തിന്റെ ആദ്യ സ്വര്‍ണം കൂടിയാണിത്. സ്വര്‍ണത്തിലേക്കുള്ള മുന്നേറ്റത്തില്‍ കടുപ്പക്കാരായ രണ്ട് ചൈനീസ് എതിരാളികളെ വീഴ്ത്താന്‍ വിനേഷിന് കഴിഞ്ഞത് നേട്ടമായി. ക്രിസ്റ്റിന ബെരേസ(10-0), ലന്നുവന് ലിവോ(15-5), ക്വിയാന്യു പാങ്(4-2) എന്നിവരെ മറികടന്നാണ് വിനേഷ് ഫൈനലില്‍ ഇടംപിടിച്ചത്.
ഫൈനലില്‍ ഇക്വഡോറിന്റെ ലുയിസ എലിസബെത്ത് വാര്വെര്ദെയ്ക്കെതിരെ 4-0 എന്ന നിലയില്‍ ഏകപക്ഷീയമായ വിജയം വിനേഷ് സ്വന്തമാക്കി. തന്റെ സ്വതസിദ്ധമായ കളിയില്‍നിന്നും വ്യത്യസ്തമായി പ്രതിരോധത്തിലൂന്നിക്കൊണ്ടാണ് വിനേഷ് വിജയംവരിച്ചത്. എതിരാളിയെ ആക്രമണത്തിന് അനുവദിക്കാതെയുള്ള വിനേഷിന്റെ തന്ത്രം ഫലംകണ്ടു. ചൈനീസ് താരത്തിനെതിരെയാണ് വിനേഷ് കടുത്ത പോരാട്ടം നടത്തിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതിയ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നഡ്കര്‍നി അന്തരിച്ചു
മറ്റൊരു താരമായ ഇന്ത്യയുടെ അന്‍ഷു മാലിക്ക് 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡലും സ്വന്തമാക്കി. സീനിയര്‍ ലെവലില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ അന്‍ഷു അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്വര്‍ണമെഡലിനായുള്ള മത്സരത്തില്‍ നൈജീരിയയുടെ ഒഡുനായോ അഡേക്കുവോറോയെയ്ക്കെതിരെ പതിനെട്ടുകാരിക്ക് അടിതെറ്റുകയായിരുന്നു.