വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുത്തുകാട്ടി ഇന്ത്യ; റാങ്കിങ് സീരീസില്‍ ബജ്‌രംഗിനും രവി ദാഹിയയ്ക്കും സ്വര്‍ണം

റോം: റോം റാങ്കിങ് സീരീസ് ഗുസ്തിയില്‍ ഇന്ത്യന്‍ താരങ്ങളായ ബജ്‌രംഗ് പൂണിയയും രവി ദാഹിയയും സ്വര്‍ണം നേടി. 65 കിലോഗ്രാം വിഭാഗത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഗുസ്തി താരങ്ങളിലൊരാളായ ബജ്‌രംഗ് ഒളിമ്പിക്‌സിനായുള്ള ഒരുക്കം സ്വര്‍ണനേട്ടത്തോടെ ഗംഭീരമാക്കി. അമേരിക്കയുടെ ജോര്‍ദന്‍ മൈക്കേല്‍ ഒലിവറിനെ ഫൈനലില്‍ 4-3 എന്ന കടുത്ത പോരാട്ടത്തിലാണ് ഇന്ത്യന്‍താരം മറികടന്നത്.

പോയന്റ് നിലയില്‍ പിന്നിലായ ബജ്‌രംഗ് തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ എതിരാളിയെ മലര്‍ത്തിയടിക്കുകയായിരുന്നു. ആക്രമിച്ചു കളിച്ച ഒലിവറിനെ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മിന്നലാക്രമണത്തിലൂടെ ബജ്‌രംഗ് പിടികൂടി. തോറ്റെങ്കിലും ബജ്‌രംഗിനെ ഒലിവര്‍ അഭിനന്ദിച്ചു. തന്റെ ദിവസമായിരുന്നില്ലെന്നും ഇന്ത്യന്‍ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഒലിവര്‍ പറഞ്ഞു. അമേരിക്കയുടെതന്നെ സെയ്ന്‍ അലന്‍ റെഥര്‍ഫോര്‍ഡിനെ 5-4ന് കീഴടക്കിയാണ് ബജ്‌രംഗ് ഫൈനലിലെത്തിയത്.

ഹോക്കി പ്രോ ലീഗ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയ്ക്ക് ഗംഭീര തുടക്കംഹോക്കി പ്രോ ലീഗ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

bajrangpuniaravidahiya

രവി ദാഹിയ 61 കിലോഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. കസാഖിസ്താന്റെ നര്‍ബോലത് അബ്ദുവാലിയേവിനെ 12-2 എന്ന സ്‌കോറില്‍ ആധികാരികമായി ദാഹിയ മറികടന്നു. ഇരുപത്തിമൂന്നുകാരന്‍ മോള്‍ദോവയുടെ അലസ്‌കാന്‍ഡ്രു ചിര്‍ട്ടോക്ക, കസാഖിസ്താന്റെ നുറിസ്ലാം സനായേവ് എന്നിവരെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. നേരത്തെ വിനേഷ് ഫോഗട്ട് വനിതാ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു.

Story first published: Sunday, January 19, 2020, 11:39 [IST]
Other articles published on Jan 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X