Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇക്രം പറയുന്നു, 2015 ലോകകപ്പ് കിരീടം അഫ്ഗാനിസ്ഥാന്!!!

ലോകകപ്പ് ഫുട്‌ബോളില്‍ ഫലം പ്രവചിച്ചിരുന്ന പോള്‍ നീരാളിയെ ഓര്‍മയില്ലേ. പ്രധാന കളികളില്‍ ഫലം കൃത്യമായി പറഞ്ഞ് ഹിറ്റായി മാറിയ പോള്‍ പക്ഷേ അടുത്ത ലോകകപ്പിന് നില്‍ക്കാതെ മരിച്ചുപോയി. പോളിനെ വെല്ലുന്ന മറ്റൊരു പ്രവചനം ഇതാ, ന്യൂസിലന്‍ഡിലെ ഒരു റോബോട്ടാണ് പറയുന്നത് ഈ ലോകകപ്പില്‍ ഇത്തിരിക്കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്മാരാകും. പോള്‍ നീരാളി കേട്ടിരുന്നെങ്കില്‍ ചിരിച്ച് ചിരിച്ച് ചത്തുപോയേനെ.

കാന്റര്‍ബറി സര്‍വ്വകലാശാലയിലെ പ്രവചന വിദഗ്ധന്‍ ഇക്രം എന്ന റോബോട്ടാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടും. റിസര്‍ച്ച് സ്‌കോളറായ എഡ്വാര്‍ഡോ സാന്‍ഡോവലാണ് റോബോട്ടിനെ നിര്‍മിച്ചത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 14 രാജ്യങ്ങളുടെയും പതാകകള്‍ നിരത്തിവെച്ചു.

afghan

അതില്‍ നിന്നുമാണ് ഇക്രം അഫ്ഗാനിസ്ഥാന് അനുകൂലമായി വിധിയെഴുത്ത് നടത്തിയത്. ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് കളിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തന്മാര്‍ അടങ്ങിയ ഗ്രൂപ്പിലാണ് അവര്‍ കളിക്കുന്നത്. പറ്റിപ്പോയതാണ്, ഇങ്ങനെ സംഭവിക്കാനൊന്നും പോകുന്നില്ല എന്ന് സാന്‍ഡോവല്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

ആയിരത്തില്‍ 1 സാധ്യതയാണ് പ്രവചനക്കാര്‍ മൊത്തത്തില്‍ അഫ്ഗാനിസ്ഥാന് നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്കാകട്ടെ മൂന്നില്‍ ഒന്നും. പക്ഷേ മറ്റൊന്നുണ്ട്, ഇക്രമിന്റെ പ്രവചനം ചിലപ്പോള്‍ തെറ്റിയേക്കാം. ലോകകപ്പില്‍ അഫ്ഗാന്‍ ചെറിയ അത്ഭുതങ്ങളൊക്കെ കാട്ടും. ഇന്ത്യയ്‌ക്കെതിരെ സന്നാഹ മത്സരം കളിച്ചതിന്റെ സൂചനകള്‍ അതാണ് കാണിക്കുന്നത്. മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ അഫ്ഗാന്‍ ടീമിലുണ്ട്.

Story first published: Saturday, February 14, 2015, 7:43 [IST]
Other articles published on Feb 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+