വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാഫ് കപ്പ്: ഇന്ത്യക്ക് തിരിച്ചടി, സ്‌ട്രൈക്കര്‍ റോബിന്‍ സിംഗിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

By Athul

തിരുവനന്തപുരം: മിലിദ്വീപുമായി സെമി ഫൈനലിന് കോപ്പ് കൂട്ടുന്ന ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ സ്‌ട്രൈക്കര്‍ റോബിന്‍ സിംഗിന് ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാനാവില്ല.

സാഫ് കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തിലാണ് റോബിന്‍ സിംഗിന് പരിക്കേറ്റത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി റോബിന്‍ സിംഗായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പ്പി.

robin sing

രണ്ടാം ഗോള്‍ നേടുന്നതിനിടെ നിലത്ത് വീണ റോബിന്‍ സിംഗിന് കാല്‍മുട്ടില്‍ പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നേപ്പാളിനെതിരായ രണ്ടാം മത്സരത്തില്‍ റോബിന്‍ സിംഗ് കളിച്ചിരുന്നില്ല.

പത്ത് ദിവസത്തെ വിശ്രമമാണ് റോബിന്‍ സിംഗിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ വ്യാഴാഴ്ച മാലിദ്വീപിനെതിരെ നടക്കുന്ന സെമി ഫൈനലില്‍ കളിക്കാന്‍ താരത്തിന് കഴിയില്ല. വിശ്രമം ആവശ്യമുള്ളതിനാല്‍ റോബിന്‍ സിംഗ് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Story first published: Wednesday, December 30, 2015, 15:47 [IST]
Other articles published on Dec 30, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X