റോബര്‍ട്ടോ കാര്‍ലോസ്, നെയ്മറുമായി റയല്‍ മാഡ്രിഡിലേക്ക്
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പുതിയ കോച്ച് സിനദിന്‍ സിദാന്റെ ബാക്ക് റൂം സ്റ്റാഫായി റയലിലേക്ക് വരാന്‍ ഒരുങ്ങുകയാണ് മുന്‍ ബ്രസീല്‍, റയല്‍ താരം റോബര്‍ട്ടോ കാര്‍ലോസ്. ബാഴ്‌സലോണയിലെ സൂപ്പര്‍ താരം നെയ്മറിനേയും കാര്‍ലോസ് റയലിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റയലിനായി 1996 മുതല്‍ 2007വരെ കാര്‍ലോസ് ബൂട്ട് കെട്ടിയിട്ടുണ്ട്. സിദാന്‍ റയല്‍ കോച്ചായി എത്തിയതിന് പിന്നാലെയാണ് കാര്‍ലോസിന്റെ നീക്കം. റയലില്‍ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

റാഫേല്‍ ബെനറ്റസിനെമാറ്റി സിദാനെ കോച്ചായി നയമിച്ചതില്‍ റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിനെ കാര്‍ലോസ് പ്രശംസിക്കുകയും ചെയ്തിരുന്നു. 'ഒരു കോച്ച് കളിക്കാര്‍ക്ക് സുഹ്യത്ത് കൂടിയായിരിക്കണം നിര്‍ഭാഗ്യവശാല്‍ ബെനിറ്റസിന് അത് സാധിച്ചില്ല. സിദാന് അത് കഴിയും അദ്ദേഹം നല്ല വ്യക്തിയുമാണ്' കാര്‍ലോസ് പറഞ്ഞു.
നെയ്മര്‍ ബാഴ്‌സലോണ വിടുമെന്നും കാര്‍ലോസ് പറഞ്ഞു. നെയ്മറെ റയലിലേക്ക് കൊണ്ട് വരണം അയാള്‍ ചെറുപ്പമാണ് നല്ല ഭാവിയുണ്ട്. അടുത്ത പ്രാവശ്യം നെയ്മര്‍ ലോക ഫുട്‌ബോളര്‍ വോട്ടെടുപ്പില്‍ മുന്‍പന്തിയിലെത്തുമെന്നും കാര്‍ലോസ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications