For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സിനിടെ പീഡനം; ബോക്‌സിങ് താരം പിടിയില്‍

By Anwar Sadath

റിയോ ഡി ജനീറോ: സ്‌പോര്‍ട്‌സ് താരങ്ങളുടെ മുറി വൃത്തിയാക്കാനെത്തിയ ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതിന്റെ പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മൊറോക്കോയില്‍ നിന്നുള്ള ബോക്‌സര്‍ ഹസ്സന്‍ സാദയാണ് അറസ്റ്റിലായത്. ഹസ്സന്റെ മുറി വൃത്തിയാക്കാനെത്തിയ ജോലിക്കാരികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ബാരാ ഡി ടിജൂക്കയില്‍ അത്‌ലറ്റുകള്‍ താമസിക്കുന്ന മുറികള്‍ വൃത്തിയാക്കാനെത്തിയ രണ്ട് സ്ത്രീകളാണ് ഹസ്സന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഉടനടി നടപടിയെടുക്കുകയായിരുന്നു. ഹസ്സനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

hassan-saada

ജോലിക്കാരികളുമായി അടുത്തിടപഴകിയ ഹസ്സന്‍ ആദ്യം സെല്‍ഫിയെടുക്കാന്‍ ക്ഷണിച്ചു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. രണ്ടാമത്തെ ജോലിക്കാരിയെ ഹസ്സന്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പ്രതിഫലമായി പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കേസില്‍ അറസ്റ്റിലായതോടെ ഒളിമ്പിക്‌സിലെ മത്സരങ്ങള്‍ ഹസ്സന് നഷ്ടമാകും. ഒളിമ്പിക് സറ്റേഡിയത്തിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനിലുള്ള ഹസ്സനെ റിയോ ഡി ജെനീറോയിലെ പോലിന്റെര്‍ ജില്ലയിലെ ജയിലേക്ക് ഉടന്‍ മാറ്റും. ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ഹസ്സന്‍ മത്സരിക്കുന്നത്. സംഭവത്തില്‍ മൊറോക്കന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

Story first published: Saturday, August 6, 2016, 8:30 [IST]
Other articles published on Aug 6, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+