വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സില്‍ വയനാട്ടുകാരന്റെ ഉജ്വല പ്രകടനം

By Anwar Sadath

റിയോ: സ്‌പോര്‍ട്‌സ് രംഗത്ത് പ്രതിഭാവിലാസം കുറവായ വയനാട്ടില്‍ നിന്നും റിയോയിലെത്തിയ മലയാളി ഉജ്വല പ്രകടനം കാഴ്ചവെച്ചു. മാരത്തണ്‍ ലോകറാങ്കിങ്ങില്‍ 113ാം സ്ഥാനത്തുള്ള താരമായ ടി. ഗോപി റിയോയില്‍ 25ാം സ്ഥാനതെത്തിയാണ് അത്ഭുതപ്പെടുത്തിയത്. ഒളിംപിക്‌സ് പോലുള്ള ഒരു ലോക വേദിയില്‍ താരതമ്യേന മത്സരപരിചയവും പരിശീലനക്കുറവുമുള്ള ഗോപിയുടേത് മികവുറ്റ പ്രകടനമാണ്.

ഹവില്‍ദാറായ ഗോപി പുണെ ആര്‍മി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാരത്തണ്‍ മുഖ്യയിനമായി എടുത്തിരിക്കുന്ന താരങ്ങള്‍ക്കൊപ്പം പരിശീലിച്ചാണ് റിയോയിലേക്ക് യോഗ്യത നേടിയത്. 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുമുള്ള മാരത്തണ്‍ റേസില്‍ രണ്ടു മണിക്കൂര്‍ 15:25 മിനിറ്റില്‍ ഓടിത്തീര്‍ത്താണ് ഇരുപത്തിയെട്ടുകാരനായ ഗോപി റിയോയില്‍ സാന്നിധ്യമറിയിച്ചത്.

t-gopi

ഗോപിയുടെ മികച്ച സമയംകൂടിയാണിത്. രണ്ടു മണിക്കൂര്‍ 16:15 മിനിറ്റായിരുന്നു ഗോപിയുടെ ഇതിനുമുന്‍പുള്ള മികച്ച സമയം. മാരത്തണ്‍ റേസില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം 30 കിലോമീറ്റര്‍ ഓടി പിന്‍വലിയാന്‍ തീരുമാനിച്ച ഗോപി ഓട്ടം പൂര്‍ത്തിയായപ്പോള്‍ രണ്ടാമനായി ഫിനിഷ് ചെയ്തതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ഒളിംപിക്‌സ് യോഗ്യത നേടിയെന്ന വാര്‍ത്തയെത്തിയത്.

5000, 10,000 മീറ്റര്‍ ഓട്ടത്തില്‍ സംസ്ഥാന താരമായിരുന്ന ഗോപി ഇതിന്റെ മികവിലാണ് കരസേനയില്‍ ചേര്‍ന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ കര്‍ഷകനായ കല്ലിങ്കല്‍ ബാബുവിന്റെ മകനാണ് ഇദ്ദേഹം. കാക്കവയല്‍ സ്‌കൂളിലും കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം.

Story first published: Monday, August 22, 2016, 8:28 [IST]
Other articles published on Aug 22, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X