വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; 200 മീറ്ററില്‍ ഹീറ്റ്‌സില്‍ ഒന്നാമനായി ഉസൈന്‍ ബോള്‍ട്ട് സെമിയില്‍

By Anwar Sadath

റിയോ: റിയോ ഒളിംപിക്‌സില്‍ ട്രിപ്പിള്‍ സ്വര്‍ണം ലക്ഷ്യമിടുന്ന ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് 200 മീറ്ററില്‍ സെമിയില്‍ കടന്നു. ഒന്‍പതാം ഹീറ്റ്‌സില്‍ മത്സരിച്ച ഉസൈന്‍ ബോള്‍ട്ട് 20.28 സെക്കന്‍ഡില്‍ ഒന്നാമനായാണ് ഫിനിഷ് ചെയ്തത്. ബോള്‍ട്ടിന്റെ ശക്തനായ എതിരാളിയായ യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിനും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്.

അഞ്ചാം ഹീറ്റ്‌സില്‍ ഒന്നാമതായാണ്(20.43 സെക്കന്‍ഡ്) ഗാട്‌ലിന്‍ സെമി ഉറപ്പിച്ചത്. അതേസമയം രണ്ടാം ഹീറ്റ്‌സില്‍ മത്സരിച്ച ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക് രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. കാനഡയുടെ ആന്ദ്രേ ഡി ഗ്രേസ് ആണ് ഹീറ്റ്‌സിലെ മികച്ച സമയം കുറിച്ചത്. 20.09 സെക്കന്‍ഡിലാണ് ആന്ദ്രെ ഫിനിഷിങ് ലൈന്‍ തൊട്ടത്.

boltt

നേരത്തേ, നൂറുമീറ്റര്‍ ഫൈനലില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. ഗാട്‌ലിനായിരുന്നു വെള്ളിമെഡല്‍. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലും ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണം തികച്ചിരുന്നു. മികച്ച ഫോമിലുള്ള ബോള്‍ട്ട് അതേ പ്രകടനം റിയോയിലും ആവര്‍ത്തിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

Story first published: Wednesday, August 17, 2016, 8:33 [IST]
Other articles published on Aug 17, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X