വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; സെമി ഫൈനല്‍ കാണാതെ ടിന്റു ലൂക്ക പുറത്ത്

By Anwar Sadath

റിയോ: സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്ക റിയോ ഒളിംപിക്‌സ് 800 മീറ്റര്‍ ഓട്ടത്തില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി. മൂന്നാം ഹീറ്റ്‌സില്‍ ഓടിയ ടിന്റു ആറാംസ്ഥാനത്ത് രണ്ടു മിനിറ്റ് 00.58 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ കടന്നത്.

ആദ്യ ലാപ്പ് പിന്നിടുമ്പോള്‍ ഒന്നാംസ്ഥാനത്തായിരുന്ന ടിന്റു പിന്നീട് ഫിനിഷിങ് ലൈന്‍ അടുക്കുമ്പോഴേക്കും ക്ഷീണിതയാകുന്ന കാഴ്ചയാണ് കണ്ടത്. ടിന്റു പങ്കെടുത്ത മൂന്നാം ഹീറ്റ്‌സില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സെലിനാ ബുച്ചല്‍ (1 മിനിറ്റ് 59:00 സെക്കന്‍ഡ്), കെനിയയുടെ മാര്‍ഗരറ്റും (1 മിനിറ്റ് 59: 66 സെക്കന്‍ഡ്) സെമിയിലേക്ക് യോഗ്യത നേടി.

 tintu-luka

വനിതകളുടെ ഗുസ്തി ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ 58 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സാക്ഷി മാലിക്ക് ക്വാര്‍ട്ടറില്‍ തോറ്റു. റഷ്യയുടെ വലേറിയ കൊബ്ലോവയോടാണ് സാക്ഷി പരാജയപ്പെട്ടത്. വലേറിയ ഫൈനലില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സാക്ഷി മാലിക്കിന് വെങ്കലമെഡലിനായി മത്സരിക്കാനുള്ള അവസരമുണ്ട്. അതേസമയം, മറ്റൊരു മത്സരത്തില്‍ 48 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് ഗുരുതര പരിക്കേറ്റ് പുറത്തായി. ഇതേ തുടര്‍ന്ന് ചൈനയുടെ സുന്‍ യുനാനെ വിജയിയായി പ്രഖ്യാപിച്ചു.

Story first published: Thursday, August 18, 2016, 7:22 [IST]
Other articles published on Aug 18, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X