വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജെയ്ഷ കാല് മാറുന്നോ.... അത്‌ലറ്റിക് ഫെഡറേഷനോട് വെള്ളം ചോദിച്ചിട്ടില്ലെന്ന്!!! എല്ലാപഴിയും കോച്ചിന്

ബെംഗളൂരു: റിയോ ഒളിംപിക്‌സില്‍ 42 കിലോമീറ്റര്‍ മാരത്തോണില്‍ പങ്കെടുത്ത് ട്രാക്കില്‍ കുഴഞ്ഞ് വീണ ഒപി ജെയ്ഷ ഇപ്പോള്‍ നിലപാട് മാറ്റുന്നു. ഓട്ടത്തിനിടയ്ക്ക് വെള്ളമോ എനര്‍ജി ഡ്രിങ്കുകളോ നല്‍കാന്‍ ഇന്ത്യന്‍ അധികൃതര്‍ തയ്യാറായില്ലെന്നായിരുന്നു ജെയ്ഷ ആരോപിച്ചിരുന്നത്. താന്‍ മരിച്ചുപോകുമോ എന്ന് പോലും ഭയപ്പെട്ടിരുന്നതായി ജെയ്ഷ പറഞ്ഞിരുന്നു.

Read Aslo: റിയോയിലെ ട്രാക്കില്‍ നമ്മുടെ ജെയ്ഷ മരിച്ചു പോയേനെ... കോച്ച് കരുതി മരിച്ചെന്ന്, ഇത് കൊലപാതകശ്രമം?Read Aslo: റിയോയിലെ ട്രാക്കില്‍ നമ്മുടെ ജെയ്ഷ മരിച്ചു പോയേനെ... കോച്ച് കരുതി മരിച്ചെന്ന്, ഇത് കൊലപാതകശ്രമം?

എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ നിന്നൊക്കെ പിന്‍മാറുകയാണ് മലയാളിയായ ജെയ്ഷ. ഫെഡറേഷന്‍ വെള്ളം തന്നിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ജെയ്ഷ പറയുന്നത്. അത്‌ലറ്റിക് ഫെഡറേഷനെ സുഖിപ്പിയ്ക്കാനും ജെയ്ഷ മടിക്കുന്നില്ല.

ഇപ്പോള്‍ എല്ലാ പഴിയും പരിശീലകനാണ്. വെള്ളം വേണ്ടെന്ന് പരിശീലകന്‍ പറഞ്ഞുവെന്നാണ് ജെയ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അപ്പോള്‍ ഇത്രദിവസവും ജെയ്ഷ എന്തൊക്കെയാണ് ലോകത്തോട് വിളിച്ച് പറഞ്ഞിരുന്നത്?

അങ്ങനെ പറഞ്ഞിട്ടില്ല

അങ്ങനെ പറഞ്ഞിട്ടില്ല

അത്‌ലറ്റിക് ഫെഡറേഷന്‍ വെള്ളം തന്നിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ജെ്ഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത് അങ്ങനെ ആയിരുന്നില്ല.

എഎഫ്‌ഐ

എഎഫ്‌ഐ

അത്‌ലറ്റിക് ഫെഡറേഷനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ജെയേഷ ഉന്നയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഫെഡറേഷനെ പിന്തുണച്ചുകൊണ്ടാണ് ജെയ്ഷ രംഗത്തെത്തുന്നത്.

കോടികള്‍

കോടികള്‍

തങ്ങള്‍ക്ക് വേണ്ടി കോടികള്‍ ചെലവഴിയ്ക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയ്യാറാണെന്നാണ് ഇപ്പോള്‍ ജെയ്ഷ പറയുന്നത്.

പരിശീലകന് കുറ്റം

പരിശീലകന് കുറ്റം

വെള്ളവും എനര്‍ജി ഡ്രിങ്കുകളും വേണോ എന്ന് ഫെഡറേഷന്‍ ചോദിച്ചിരുന്നു എന്നും പരിശീലകന്‍ നിക്കോളായ് ആണ് വേണ്ടെന്ന് പറഞ്ഞത് എന്നും ആണ് ഇപ്പോള്‍ ജെയ്ഷ പറയുന്നത്.

ഇന്നലെ പറഞ്ഞത്

ഇന്നലെ പറഞ്ഞത്

വെള്ളവും എനര്‍ജ് ഡ്രിങ്കുകളും വേണോ എന്നത് സംബന്ധിച്ച് ചോദിച്ചിരുന്നുവെന്നും ജെയ്ഷയും പരിശീലകനും അത് ആവശ്യമില്ലെന്ന് പറഞ്ഞു എന്നുമാണ് അത്‌ലറ്റിക് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണം. തനിയ്ക്ക് ഇക്കാര്യത്തില്‍ നുണപറയേണ്ട കാര്യമില്ലെന്നാണ് ജെയ്ഷ ഇതിനോട് പ്രതികരിച്ചത്.

കോച്ചിനെതിരെ

കോച്ചിനെതിരെ

പരിശീലകനെതിരെ കഴിഞ്ഞ ദിവസവും ജെയ്ഷ പ്രതികരിച്ചിരുന്നു. തനിക്ക് 1,500 മീറ്ററില്‍ ഓനായിരുന്നു താത്പര്യം എന്നും പരിശീലകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് 42 കിലോമീറ്ററില്‍ പങ്കെടുത്തത് എന്നുമായിരുന്നു ജെയ്ഷ പറഞ്ഞത്.

നിലപാട് മാറ്റം?

നിലപാട് മാറ്റം?

ജെയ്ഷയുടെ നിലപാട് മാറ്റത്തിന് പിറകില്‍ വലിയ സമ്മര്‍ദ്ദം ഉണ്ടാകാനും സാധ്യതയുണ്ട്. അത്‌ലറ്റിക് ഫെഡറേഷന്റെ പിന്തുണയില്ലാതെ ജെയ്ഷയ്ക്ക് തുടര്‍ന്നും കായിക രംഗത്ത് നിലനിന്ന് പോകാന്‍ കഴിയില്ല.

Story first published: Wednesday, August 24, 2016, 15:33 [IST]
Other articles published on Aug 24, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X