Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ: മെഡല്‍ നേടാനാവാത്തത് ഒളിംപിക്‌സ് അസോസിയേഷന്റെ ഉത്തരവാദിത്തമോ, മില്‍ഖ സിംഗ് പറയുന്നതിങ്ങനെ....

ദില്ലി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് കാര്യമായി മെഡലുകളൊന്നും നേടാന്‍ കഴിയാത്തതിന്റെ ഉത്തരവാദി ഒളിംപിക്‌സ് അസോസിയേഷനെന്ന് ഇതിഹാസ താരം മില്‍ഖ സിംഗ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റിയോ ഒളിംപിക്‌സിലെ താരങ്ങളുടെ മോശം പ്രകടനത്തിന് ഒളിംപിക്്‌സ് അസോസിയേഷനാണ് ഉത്തരവാദിയെന്നാണ് മില്‍ഖ സിംഗിന്റെ വിമര്‍ശനം.

1960ലെ റോം ഒളിംപിക്‌സില്‍ വെങ്കലം നഷ്ടമായ താരമാണ് ഫ്‌ളയിംഗ് സിംഗ് എന്നറിയപ്പെടുന്ന സ്പ്രിന്റ് താരം. അന്നത്തെ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരങ്ങളുടെ പ്രകടനത്തിന് ഗുണനിലവാരമില്ലെന്നും സിംഗ് കുറ്റപ്പെടുത്തുന്നു. ഒളിംപിക്‌സ് മത്സരങ്ങള്‍ ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും റിയോയില്‍ ഇന്ത്യന്‍ ടീമിന് മെഡലുകളൊന്നും നേടാനാവാത്തതിനെക്കുറിച്ചും സിംഗ് ഓര്‍മ്മിപ്പിക്കുന്നു.

milkha-singh

ഒളിംപിക്‌സ് അവസാനിച്ചതിന് ശേഷം ഒളിംപിക്‌സ് അസോസിയേഷന്‍ അവലോകന യോഗം വിളിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും സിംഗ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് അടുത്ത ഒളിംപിക്‌സിന്റെ തയ്യാറെടുപ്പുകള്‍ക്ക് സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ബിന്ദ്രക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായത് സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം പറയുന്നു.

Story first published: Tuesday, August 9, 2016, 18:45 [IST]
Other articles published on Aug 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+