Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; നീന്തല്‍ക്കുളത്തില്‍ ഹിറ്റായി പ്രിയദര്‍ശന്റെ ബോളിവുഡ് ഗാനം

റിയോ: ബോളിവുഡ് സിനിമകള്‍ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും കോടികള്‍ വാരുമ്പോള്‍ അതിന്റെ പ്രചരണം എത്രത്തോളമുണ്ടെന്ന് മനസിലാക്കാവുന്നതാണ്. എന്നാല്‍, ബോളിവുഡ് സിനിമകള്‍ക്ക് അത്രയേറെ പ്രാധാന്യം ലഭിക്കാത്ത മെക്‌സിക്കോ പോലുള്ള രാജ്യക്കാര്‍ ബോളിവുഡ് പാട്ടുകളുടെ ആസ്വാദകരാണെന്ന് പറഞ്ഞലോ.

സംഗതി സത്യമാണോയെന്ന് മനസിലാക്കാന്‍ റിയോ ഒളിംപിക്‌സിലെ വനിതകളുടെ സിങ്ക്രണൈസ്ഡ് നീന്തല്‍ ഡ്യുയറ്റ് പ്രാഥമിക റൗണ്ട് മത്സരം കണ്ടാല്‍ മതി. നീന്തല്‍ക്കുളത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മെക്‌സിക്കോ താരങ്ങളായ കരെം അചാച്, നൂരിയ ദിയോസ്ദാദോ എന്നിവര്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കായി നല്‍കിയത് അക്ഷയ് കുമാറിന്റെ ഖട്ടാ മീഠാ എന്ന ചിത്രത്തിലെ അയ്‌ല രെ അയ്‌ല എന്ന ഗാനം.

mexican-synchronised-swimmers

പാട്ടിനനുസരിച്ച് നീന്തല്‍ക്കുളിത്തില്‍ മനോഹരങ്ങളായ ചലനങ്ങളാണ് ഇരുവരും കാഴ്ചവെച്ചത്. അപാരമായ ഒത്തൊരുമയോടെ വെള്ളത്തില്‍ നൃത്തം ചെയ്ത ഇരുവരും 170.6601 പോയിന്റോടെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ബോളിവുഡ് പാട്ടിനൊപ്പിച്ചായിരുന്നു ഇവര്‍ പരിശീലനം തുടങ്ങിയത്. വ്യത്യസ്തമായതും ചടുലമായതുമായ ഗാനം കാണികളുടെയും ശ്രദ്ധപിടിച്ചുപറ്റി.

പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രമായ വെള്ളാനകളുടെ നാടിന്റെ ഹിന്ദി പതിപ്പാണ് പ്രിയന്‍ തന്നെയെടുത്ത ഖട്ടാ മീഠാ. എന്നാല്‍, ഗാനത്തിന്റെ ചിത്രീകരണമാകട്ടെ വെട്ടത്തില്‍ ദിലീപും കലാഭവന്‍ മണിയും അഭിനയിച്ച മക്കാസായി മക്കാസായി എന്ന ഗാനത്തിന്റെ ഹിന്ദി വേര്‍ഷനും.

Story first published: Wednesday, August 17, 2016, 8:32 [IST]
Other articles published on Aug 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+