For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്; ലളിത ബാബര്‍ക്ക് മെഡലില്ല, രഞ്ജിത്ത് മഹേശ്വരിയും പുറത്ത്

By Anwar Sadath

റിയോ: 1984ല്‍ ഫൈനലില്‍ കടന്ന പി.ടി.ഉഷയ്ക്കുശേഷം ഒളിംപിക്‌സ് ട്രാക്കിനത്തില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ താരമെന്ന പകിട്ടുമായിറങ്ങിയ ലളിത ബാബര്‍ക്ക് 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ മെഡല്‍ നേടാനായില്ല. ഫൈനലില്‍ 9 മിനിറ്റ് 22.74 സെക്കന്റില്‍ ഫിനിഷ് ചെയ്ത ലളിതയ്ക്ക് പത്താംസ്ഥാനത്തെത്താന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

ഈ ഇനത്തില്‍ ബഹ്‌റൈന്റെ റൂത് ജെബെറ്റ് ആണ് സ്വര്‍ണ നേടിയത്. കെനിയയുടെ ഹൈവിന്‍ ജെപ്‌കെമൊയി വെള്ളിയും അമേരിക്കയുടെ എമ്മ കോബമിം വെങ്കലവും കരസ്ഥമാക്കി.

lalitababar-rio

ട്രിപ്പിള്‍ ജമ്പില്‍ മല്‍സരിച്ച മലയാളി താരം രഞ്ജിത് മഹേശ്വരി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ആദ്യ ശ്രമത്തില്‍ 15.80 മീറ്റര്‍ പിന്നിട്ട രഞ്ജിത് രണ്ടാം ശ്രമത്തില്‍ 16.13 മീറ്റര്‍ പിന്നിട്ടെങ്കിലും യോഗ്യത നേടാനായില്ല. 16.95 മീറ്റര്‍ ആയിരുന്നു യോഗ്യതാ മാര്‍ക്ക്.

ഒളിംപിക്‌സല്‍ ഇന്ത്യ മെഡല്‍ നേടുമെന്ന് കരുതപ്പെടുന്ന ഗുസ്തിയില്‍ ആദ്യമിറങ്ങിയ രവീന്ദര്‍ ഖത്രി ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഗ്രീക്കോറോമന്‍ 85 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിച്ച ഖത്രി ഹംഗറിയുടെ വിക്ടര്‍ ലോറിന്‍സിനോട് 9-0നായിരുന്നു തോറ്റത്. വനിതാ വിഭാഗം 200 മീറ്ററില്‍ മല്‍സരിച്ച ശ്രബാനി നന്ദയും സെമി കാണാതെ പുറത്തായി. 23.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ശ്രബാനി, 72 പേര്‍ മല്‍സരിച്ചതില്‍ 55ാം സ്ഥാനത്തായി.

Story first published: Tuesday, August 16, 2016, 8:33 [IST]
Other articles published on Aug 16, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+