റിയോ ഒളിംപിക്‌സ്; ഷൂട്ടിങ്ങില്‍ ജീത്തു റായ് വീണ്ടും നിരാശപ്പെടുത്തി
റിയോ: ഒളിംപിക്‌സില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ നീളുന്നു. ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന ജീത്തു റായ് ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യത റൗണ്ടില്‍ മത്സരത്തില്‍ ജീത്തു ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. അവസാന റൗണ്ടിന് മുമ്പ് ഏഴാം സ്ഥാനത്തായിരുന്ന ജീത്തു ആറാം സീരിസിലെ മോശം പ്രകടനത്തോടെ പന്ത്രണ്ടാം സ്ഥാനത്താവുകയായിരുന്നു.
ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുക. ഇതേയിനത്തില്‍ ഇന്ത്യയുടെ പ്രകാശ് നഞ്ചപ്പയും ഫൈനല്‍ കാണാതെ പുറത്തായി. നഞ്ചപ്പ 25ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ടു പോയന്റിനാണ് ജീത്തുവിന് എട്ടാം സ്ഥാനം നഷ്ടപ്പെട്ടത്. 554 പോയന്റാണ് ആകെ നേടാനായത്. പ്രകാശ് നഞ്ചപ്പ 547 പോയന്റ് നേടി.

സൗത്ത് കൊറിയയുടെ ജിന്‍ ജോങാണ് ഒന്നാം സ്ഥാനത്തോടെ ഫൈനലിലേക്ക് മുന്നേറിയത്, ചൈനയുടെ പാങ് വെയ് രണ്ടാമതും. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ റൗണ്ടിലും ജീത്തു റായ് നേരത്തെ പുറത്തായിരുന്നു, ഇതോടെ ജീത്തുവിന്റെ റിയോ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications