ദില്ലി: റിയോ ഒളിംപിക്‌സ് ഗുസ്തി മത്സരത്തില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങളെ അയോഗ്യരാക്കി. ബോക്‌സിംഗ് താരങ്ങളായ വികാസ് കൃഷ്ണന്‍, മനോജ് കുമാര്‍, എന്നിവരെയാണ് ബോക്‌സിംഗ് മത്സരത്തില്‍ നിന്ന് അയോഗ്യരാക്കിയത്. ശിവ ഥപ്പയ്ക്ക് വ്യാഴ്യാഴ്ചയാണ് മത്സരമുള്ളത്. ഒളിംപിക്‌സിലെ ബോക്‌സിംഗ് മത്സരങ്ങളിലെ താരങ്ങളുടെ ജഴ്‌സിക്ക് പുറത്ത് രാജ്യത്തിന്റെ പേരെഴുതിയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇത് ലംഘിച്ചതിനാണ് താരങ്ങള്‍ക്ക് അയോഗ്യത പ്രഖ്യാപിച്ചത്.
മത്സരിക്കാനെത്തിയ താരങ്ങളോട് രാജ്യത്തിന്റെ പേരില്ലാതെ മത്സരിക്കാന്‍ കഴിയില്ലെന്ന് ഒഫീഷ്യലുകള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരിക്കാനെത്തിയ മറ്റ് ഇന്ത്യന്‍താരങ്ങളോടും ഇതേ നിലപാട് സ്വീകരിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും ഇടിക്കുട്ടില്‍ കയറാനായില്ല.

എന്നാല്‍ പത്ത് മണിക്കൂറോളം ജഴ്‌സിക്കുവേണ്ടി ശ്രമിച്ചിട്ടും ജഴ്‌സിയില്ലാതെ മത്സരത്തില്‍ നിന്ന് അയോഗ്യരായി പുറത്തുവരേണ്ടിവന്നത് ഇന്ത്യക്കും തിരിച്ചടിയായിട്ടുണ്ട്. മനോജ് കുമാറും, വികാസ് കൃഷ്ണനും രാജ്യത്തിന്റെ പേരി്ല്ലാത്ത ജഴ്‌സിയുമായി റിംഗിലിറങ്ങിയതോടെയാണ് രാജ്യത്തിന്റെ പേരില്ലാത്ത ജഴ്‌സിയണിഞ്ഞ് എത്തുന്ന താരങ്ങളെ മത്സരിപ്പിക്കില്ലെന്ന് ഒളിംപിക്‌സ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.