Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: ഇന്ത്യയുടെ ദത്തു ബാബന്‍ ഭൊകനാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

റിയോഡി ജനീറോ: ഇന്ത്യന്‍ റോവിംഗ് താരം ദത്തു ബാബന്‍ ഭൊകനാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സില്‍ മൂന്നാം റൗണ്ടിലായിരുന്നു ഭൊകനാല്‍ യോഗ്യത നേടിയത്. അതേസമയം വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം വിജയം കണ്ടില്ല.

ശനിയാഴ്ച നടന്ന 200 മീറ്റര്‍ ഹീറ്റ്‌സ് മത്സരത്തില്‍ 7:21: 67 സെക്കന്റിനാണ് ഭൊകനാല്‍ ഫിനിഷ് ചെയ്തത്. ആദ്യത്തെ 500 മീറ്ററില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആര്‍മി താരം പിന്നീട് പുറകിലാവുകയായിരുന്നു.7:06.89 എന്ന സമയവുമായി ക്യൂബയുടെ റോഡ്രിഗസ് ഒന്നാം സ്ഥാനത്തും, മെക്‌സികോ താരം ജുവാന്‍ കാര്‍ലോസ് കബ്രേറ ഒന്നാം സ്ഥാനത്തുമായിരുന്നും ഫിനിഷ് ചെയ്തത്( 7:08.27). ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യ- ഓഷ്യാനിയ ഒളിംപിക്‌സ് യോഗ്യാത ടൂര്‍ണ്ണമെന്റില്‍ സിംഗിള്‍ സ്‌കള്‍സില്‍ വെള്ളി നേടിയതാണ് മഹാരാഷ്ട്ര സ്വദേശിയായ ഭൊകനാല്‍ ഒളിംപിക്‌സ് യോഗ്യത താണ്ടുന്നത്.

-web-

എന്നാല്‍ വനിത ഷൂട്ടിംഗ് താരങ്ങളായ അയോണിക പോള്‍, അപൂര്‍വ്വി ചന്ദേല എന്നിവര്‍ക്ക് 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. അയോണിക 343ം സ്ഥാനത്തും അപൂര്‍വ്വി ചന്ദേല 43ാം സ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവാണ് അപൂര്‍വ്വി ചന്ദേല.

Story first published: Saturday, August 6, 2016, 18:36 [IST]
Other articles published on Aug 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+