റിയോ ഒളിംപിക്‌സ്: എല്ലാ കണ്ണുകളും ദിപാ കര്‍മാകറില്‍, ചരിത്രത്തിന് കാതോര്‍ത്ത് ഇന്ത്യ
റിയോ ഡി ജനീറോ: ദിപ കര്‍മാകര്‍ എന്ന ജിംനാസ്റ്റിക് താരം ഒളിംപിക്‌സിലെത്തിയതുതന്നെ ചരിത്രത്തിന്റെ അകമ്പടിയോടെയാണ്.
ഇന്ത്യയില്‍ നിന്ന് ആദ്യമായി ജിംനാസ്റ്റിക്കില്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന വനിതയാണ് 22 കാരിയായ ദിപ.
Read also: ദേശീയ ഗാനം ഇസ്ലാമിനെതിര്!!! ചൊല്ലാനുള്ള അനുമതി നല്‍കിയില്ല, പ്രിന്‍സിപ്പലും അധ്യാപകരും രാജിവെച്ചു
റിയോയില്‍ നടന്ന യോഗ്യത മത്സരത്തില്‍ 52. 698 പോയിന്റുകള്‍ നേടിയാണ് ദിപ ഒളിംപിക്‌സ് യോഗ്യത നേടുന്നത്. രണ്ടാമതൊരു ചരിത്രം കുറിക്കാനായിരുന്നു ദിപയുടെ റിയോയിലേക്കുള്ള യാത്ര. ആറാം വയസ്സില്‍ ആരംഭിച്ച ജിംനാസ്റ്റിക് പരിശീലനത്തിലുള്ള മികവും തികഞ്ഞ കഠിന പ്രയത്‌നവുമാണ് ദിപയുടെ യാത്രയ്ക്ക് കൂട്ടായത്.

ദിപ കര്‍മാകര്‍
ത്രിപുര സ്വദേശിയായ ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍ക്ക് ഒളിംപിക്‌സ് യോഗ്യത നേടാനായത് ചരിത്രമായി. ഇന്ത്യയില്‍ നിന്ന് ജിംനാസ്റ്റിക്കില്‍ യോഗ്യത നേടുന്ന ആദ്യത്ത വനിതാ താരമെന്ന ബഹുമതി ദിപയ്ക്ക് സ്വന്തം. റിയോയില്‍ നടന്ന യോഗ്യതാ മത്സരമാണ് ദിപയെ തുണച്ചത്.

ആദ്യ ഇന്ത്യന്‍ വനിതാ താരം
ഗ്ലാസ്‌കോയില്‍ വച്ച് നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിലൂടെ ഗെയിംസില്‍ ജിംനാസ്റ്റിക്കില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി ദിപ മാറി.

ഇടവേളയും ചരിത്രമാകും
11 പുരുഷന്മാരാണ് ഇതുവരെ ഒളിംപിക്‌സില്‍ ജിംനാസ്റ്റില്‍ പ്രതിനിധീകരിച്ചിട്ടുള്ളത്. 1964ന് ശേഷം 52 വര്‍ഷം നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് ചരിത്രമാകാന്‍ ദിപ ജിംനാസ്റ്റിക്കില്‍ പൊരുതാനിറങ്ങുന്നത്.

ദിപയുടെ പാദങ്ങള്‍
ദിപയുടെ പാദങ്ങള്‍ ജിംനാസ്റ്റിക്കിന് യോജിച്ചതായിരുന്നില്ലെന്ന് കണ്ടെത്തിയത് സായിയിലെ കോച്ച് ബിശ്വേശ്വര്‍ നന്ദിയായിരുന്നു. ജിംനാസ്റ്റിക്കില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പായി ദിപയുടെ പതിഞ്ഞ പാദങ്ങള്‍ ശരിയാക്കുകയായിരുന്നു കോച്ച് ചെയ്തത്.

അച്ഛന്‍ കാണിച്ച വഴിയേ
ആറാം വയസ്സില്‍ പിതാവിന്റെ കൈകള്‍ പിടിച്ച് സായി സെന്ററിലേക്ക് ചുവടുവെച്ച അഗര്‍ത്തലക്കാരി ദിപ ജിംനാസ്റ്റിക്കില്‍ ഇന്ത്യയുടെ മികച്ച മെഡല്‍ക്കരുത്തായി മാറുകയായിരുന്നു.

മെഡല്‍പ്പട്ടികയില്‍ ഇടംപിടിച്ചു
2007ല്‍ ജൂനിയര്‍ നാഷണല്‍സില്‍ മെഡല്‍പ്പട്ടികയില്‍ ഇടംപിടിച്ചത് ദിപയിലെ ജിംനാസ്റ്റിന് കരുത്ത് പകര്‍ന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലും താരം ഇടം കണ്ടെത്തി.

പ്രിയം വോള്‍ട്ടിനോട്
ജിംനാസ്റ്റിക്കില്‍ വോള്‍ട്ടാണ് ദിപയ്ക്ക് പ്രിയപ്പെട്ടതെങ്കിലും പ്രൊഡുനോവയിലാണ് ദിപ പയറ്റിത്തെളിഞ്ഞത്. ലോകത്ത് ഈയിനത്തില്‍ ഏറ്റവുമധികം പോയിന്റ് നേടിയിട്ടുള്ളത് ദിപയാണ്( 15.100).

ആദ്യ കോച്ച് അച്ഛന്‍
അഗര്‍ത്തല സായി സെന്ററിലെ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലകന്‍ ദുലത് കുമാറിന്റേയും ഗൗരിയുടേയും മകളായ ദിപയുടെ ആദ്യത്തെ പരിശീലകന്‍ അച്ഛനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications