റിയോ ഒളിംപിക്‌സ്: പോക്കെമോനില്ലെങ്കില്‍ ഒളിംപിക്‌സ് നടക്കില്ലേ!!!
റിയോഡി ജനീറോ: റിയോ ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒളിംപിക്‌സ് വില്ലേജിലെത്തിയ താരങ്ങള്‍ക്ക് ഒരു പരാതിയേ ഉള്ളൂ. വില്ലേജിനുള്ളില്‍ പോക്കെമോന്‍ ഗോ ആപ്പ് കിട്ടുന്നില്ലെന്ന പരാതിയാണ് താരങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
Read also: പോണ്‍ഹബ്ബിലും താരം പോക്കെമോന്‍ തന്നെ!!! എങ്ങനെയെന്നറിയണ്ടേ..
നേരത്തെയുണ്ടായിരുന്ന പരാതികള്‍ താമസസൗകര്യങ്ങളെക്കുറിച്ചും കുളിമുറിയിലെ സൗകര്യങ്ങളെക്കുറിച്ചുമായിരുന്നെങ്കില്‍ ഇതിനെയെല്ലാം മറികടന്ന് പോക്കെമോന്‍ ഗോയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ കായിക താരങ്ങളുടെ ഓട്ടം. ഒളിംപിക്‌സിനെത്തുന്നവര്‍ക്ക് സമയംകൊല്ലാനുള്ള വിനോദ ഉപാധിയും ഇതോടെ ഷ്ടമായിരിക്കുകയാണ്. ഒളിംപിക്‌സ് വില്ലേജിനുള്ളില്‍ വിനോദ ഉപാധികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതിലൊന്നും തൃപ്തരാവാത്ത താരങ്ങളാണ് ട്വീറ്റുമായി രംഗത്തെത്തിയിട്ടുള്ളത്.
Read also: സൗദി: പോക്കെമോന് അറബ് രാജ്യങ്ങളില്‍ ഫത് വ കാരണം കേള്‍ക്കണ്ടേ!!

പോക്കെമോന്
ജാപ്പനീസ് കമ്പനിയായ നിന്റെഡോ പുറത്തിറക്കിയ റിയാലിറ്റി ഗെയിം സിരീസ് വൈറലായതിന് പിന്നാലെയാണ് മെഡല്‍ ലക്ഷ്യമിട്ട് ഒൡപിക്‌സിനെത്തിയ താരങ്ങള്‍ പോക്കെമോനോടുള്ള ആരാധന തുറന്നുപറയുന്നത്.

ഹാപ്പിയാണ് പക്ഷേ...
ഒളിംപിക്‌സ് വില്ലേജിലെത്തിയ അമേരിക്കന്‍ ഒളിംപിക്‌സ് ടീം സന്തോഷത്തിലാണ് പക്ഷേ പോക്കെമോന്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്ന് ടീമംഗം ട്വീറ്റ് ചെയ്യുന്നു.

ആസ്‌ട്രേലിയന്‍ ടീം
ഒളിംപിക്‌സ് വില്ലേജില്‍ തങ്ങളുടെ താരങ്ങളെ താമസിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച ആസ്‌ട്രേലിയന്‍ ടീം പോക്കെമോനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.
സികയല്ല ഭീഷണി
ബ്രസീലില്‍ പടരുന്ന സിക വൈറസ് ഭീഷണിയേക്കാള്‍ മുകളിലാണ് താരങ്ങള്‍ക്ക് പോക്കെമോന്‍ ഗോ ലഭിക്കാത്ത സ്ഥിതിയെന്നാണ് താരങ്ങളുടെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നത്.

സോഷ്യല്‍ മീഡിയകളില്ലെങ്കിലും..
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ ഉപേക്ഷിച്ച് പോക്കെമോന്റെ പിറകേ പോയ ആരാധകര്‍ക്ക് തിരിച്ചടിയായത് ബ്രസീലില്‍ പോക്കെമോന്‍ ഗോ ആപ്പ് അവതരിപ്പിച്ചില്ല എന്നതാണ്. അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ആരാധകരെ സൃഷ്ടിച്ച പോക്കെമോന് ബ്രസീലില്‍ തരംഗം സൃഷ്ടിക്കാനും കഴിഞ്ഞില്ല.

നിന്റെഡോയോട്
ഒളിംപിക്‌സിന് മുന്നോടിയായി ബ്രസീലില്‍ പോക്കെമോന്‍ ഗോ ആരംഭിക്കാന്‍ റിയോ മേയര്‍ എഡ്വേര്‍ഡോ പേയ്‌സ് നിന്റെഡോയോട് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നുവെങ്കിലും നിന്റഡോ പാക്കെമോന് പച്ചക്കൊടി കാണിച്ചില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications