റിയോ ഒളിംപിക്‌സ്; ഇന്ത്യയുടെ ലക്ഷ്മി റാണി അമ്പെയ്ത്തില്‍ പുറത്ത്
റിയോ: ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. വനിതകളുടെ വ്യക്തിഗത അമ്പെയ്ത്തിന്റെ യോഗ്യതാ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ ലക്ഷ്മിറാണി സ്ലോവാക്യയുടെ അലക്‌സാന്‍ഡ്ര ലോങ്‌ഗോവയോടാണ് തോറ്റത്. നാലു റൗണ്ട് മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ മാത്രമാണ് ലക്ഷ്മിക്ക് ഭേദപ്പെട്ട പ്രകടനം നടത്താനായത്.
25, 26, 26, 24 എന്നിങ്ങിനെയാണ് ലക്ഷ്മിറാണിയുടെ പോയിന്റുകള്‍. 27, 28, 26, 27 എന്നിങ്ങിനെയാണ് അലക്‌സാന്‍ഡ്രയുടെ പോയിന്റ്. അലക്‌സാന്‍ഡ്ര മൂന്ന് തവണ പത്ത് പോയിന്റ് നേടി. ഒരു തവണമാത്രമാണ് ലക്ഷ്മി റാണിക്ക് 10 പോയന്റ് നേടാനായത്. ആറ് തവണ ഒന്‍പത് പോയിന്റും ലഭിച്ചു.

കഴിഞ്ഞദിവസം ഇന്ത്യയുടെ വനിതാം ടീം ക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റിരുന്നു. ലക്ഷ്മി റാണിയുടെയും ദീപികാ കുമാരിയുടെയും മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. അതേസമയം ബൊംബെയ്‌ല ദേവി മികച്ച പ്രകടനമാണ് നടത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications