വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: ഇന്ത്യയ്ക്കുണ്ടൊരു ഒളിംപിക് വനിതാ ഗോള്‍ഫര്‍; പ്രായം 18 മാത്രം

By Anwar Sadath

റിയോ ഡി ജനീറോ: മാധ്യമങ്ങളെല്ലാം ഒളിംപിക്‌സ് മെഡല്‍ നേടിയ താരങ്ങളുടെ പിന്നില്‍ പോകുമ്പോള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു ഇന്ത്യന്‍ വനിതാ താരമുണ്ട് റിയോയില്‍. ഇന്ത്യയുടെ ഏക വനിതാ ഗോള്‍ഫര്‍ അദിതി അശോക്. കേവലം 18 വയസ് മാത്രം പ്രായമുള്ള അദിതി മികച്ച പ്രകടനമാണ് തന്റെ ആദ്യ ഒളിംപിക്‌സില്‍ തന്നെ റിയോയില്‍ കാഴ്ചവെച്ചത്.

ആദ്യ രണ്ട് റൗണ്ടുകളില്‍ മെഡല്‍പ്രതീക്ഷയുള്ള പ്രകടനമായിരുന്നു അദിതിയുടേത്. ആദ്യ റൗണ്ടില്‍ ഏഴാം സ്ഥാനത്തും രണ്ടാം റൗണ്ടില്‍ എട്ടാംസ്ഥാനത്തുമായിരുന്ന അദിതി എന്നാല്‍ മൂന്നാം റൗണ്ട് കഴിയുമ്പോള്‍ 31ാം സ്ഥാനത്തേക്ക് വീണു. മൂന്നാം റൗണ്ടില്‍ വരുത്തിയ ചില പിഴവുകളാണ് അദിതിയെ പിന്നോട്ടടിച്ചത്.

aditi

ബെംഗളുരു സ്വദേശിയായ അദിതി ഭാവി ലോകതാരമാണെന്ന് ഗോള്‍ഫ് രംഗത്തെ വിദഗ്ധര്‍ ഇതിനകം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഗോള്‍ഫില്‍ പരിശീലനത്തിനിറങ്ങിയ അദിതി രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ലോകം അറിയുന്ന താരമായി വളര്‍ന്നേക്കാം.

അഞ്ചു വയസ് കഴിയുമ്പോള്‍ തന്നെ അദിതി ഗോള്‍ഫ് പരിശീലിച്ചു തുടങ്ങിയിരുന്നു. ഏഷ്യന്‍ യൂത്ത് ഗെയിംസ്, ഏഷ്യന്‍ ഒളിംപിക് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നീ മത്സരങ്ങള്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ വനിതയാണ് അദിതി. 9 വയസും 10 മാസവും പ്രായമുള്ളപ്പോഴാണ് ആദ്യമായി ദേശീയതലത്തില്‍ ചാമ്പ്യനാകുന്നത്. മൂന്നുതവണ ദേശീയ ജൂനിയര്‍ ചാമ്പ്യനായിരുന്ന അദിതി രണ്ടുതവണ ദേശീയ അമേച്വര്‍ ചാമ്പ്യനുമായിരുന്നു.

Story first published: Sunday, August 21, 2016, 9:59 [IST]
Other articles published on Aug 21, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X