Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; അര പോയന്റില്‍ ബിന്ദ്രയുടെ മെഡല്‍ നഷ്ടം, ഇന്ത്യയുടെയും

റിയോ: കൈയ്യകലത്തില്‍ വെച്ച് അഭിനവ് ബിന്ദ്രയ്ക്ക് മെഡല്‍ നഷ്ടമായപ്പോള്‍ 120 കോടി ജനങ്ങളുള്ള ഇന്ത്യക്കാരുടെ നഷ്ടം കൂടിയായത്. കേവലം അര പോയന്റിനാണ് ബിന്ദ്രയ്ക്ക് വെങ്കലമെഡല്‍ നഷ്ടമായതെന്നത് നിരാശയുടെ ആഴംകൂട്ടുന്നു. ഒരവസരത്തില്‍ രണ്ടാംസ്ഥാനത്തായിരുന്ന ബിന്ദ്ര പിന്നീട് നാലാം സ്ഥാനത്തേക്ക് പോവുകയായിരുന്നു.

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ബീജിങ് ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ബിന്ദ്ര അതേ ഇനത്തില്‍ റിയോയിലും മെഡല്‍ നേടുമെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറപ്പിക്കുമ്പോഴായിരുന്നു അവസാന നിമിഷത്തിലെ പിഴവ് വിനയായത്. ഇറ്റാലിയന്‍ താരം നിക്കോളോ കംപ്രിയാനിയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. ഉക്രൈന്റെ സെര്‍ഹി കുലിഷ് വെള്ളിയും റഷ്യയുടെ വ്‌ലാദിമിര്‍ മാസ്ലെനിക്കോവ് വെങ്കലവും നേടി.

bindra

മെഡല്‍ നേടി വിരമിക്കണമെന്ന ആഗ്രഹം സഫലമായില്ലെന്ന് മത്സരശേഷം ബിന്ദ്ര പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും അത് മെഡല്‍ നേട്ടമാക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും ബിന്ദ്ര പറഞ്ഞു. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പതാകയേന്തിയ ബിന്ദ്ര ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡര്‍മാരിലൊരാള്‍ കൂടിയാണ്.

റിയോയില്‍ മെഡല്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നുതവണ ഒളിമ്പിക്‌സ് ഫൈനലിലെത്താനും ഒരു തവണ സ്വര്‍ണം നേടാനും കഴിഞ്ഞ ബിന്ദ്രയുടെ പേര് ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ സ്വര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കുമെന്നുറപ്പാണ്.

Story first published: Tuesday, August 9, 2016, 9:31 [IST]
Other articles published on Aug 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+