ഗുസ്തിയെങ്കില്‍ ഗുസ്തി... 125 കോടിയുടെ മാനം കാത്ത 23കാരി... ആരാണീ സാക്ഷി മാലിക്ക്, കാണൂ...
ബിജിങില്‍ സ്വര്‍ണം നേടിയ അഭിനവ് ബിന്ദ്ര, ലണ്ടനില്‍ വെങ്കലം നേടിയ സൈന നേവാള്‍, യുവതാരം ദിപ കര്‍മാകര്‍ എന്നിങ്ങനെ ഒരുപാട് പേരുകള്‍ റിയോയില്‍ ഇന്ത്യ പ്രതീക്ഷിച്ചു. എല്ലാവരും അവരുടെ കഴിവിനൊത്ത് പൊരുതി. പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. ഏഴാം ഒളിംപിക്‌സിന്റെ പരിചയവുമായി പോയ ലിയാന്‍ഡര്‍ പേസടക്കമുളള പ്രമുഖര്‍ നിരാശപ്പെടുത്തിയപ്പോള്‍ അക്കൗണ്ട് തുറന്നത് ഒരു കന്നിക്കാരി.
ഹരിയാനയിലെ റോത്തക്കില്‍ നിന്നുള്ള സാക്ഷി മാലിക്ക് എന്ന 23കാരിയാണ് ഇന്ത്യയുടെ മാനം കാത്ത ആ മെഡല്‍ നേടിയത്. 125 കോടിയില്‍ പരം ജനങ്ങളുള്ള ഇന്ത്യയുടെ പേരിന് നേരെ, മെഡല്‍പട്ടികയില്‍ 0 എന്ന് അടയാളപ്പെടുത്തേണ്ടി വന്നേനെ സാക്ഷിയുടെ ഈ വെങ്കലം ഇല്ലായിരുന്നെങ്കില്‍. ഗുസ്തിക്കളത്തില്‍ ഇന്ത്യയുടെ മാനം കാത്ത ഈ ചുണക്കുട്ടി ആരാണ്. ആരാണ് ഈ സാക്ഷി മാലിക്ക്.. ഇതാ കാണൂ...

ഒന്നാമത്തി
2016 റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യത്തെ മെഡല്‍ നേടിയ താരം - എന്ന് പറഞ്ഞാല്‍ സാക്ഷി മാലിക്കിനെ എല്ലാവരും അറിയും. എന്നാല്‍ അത് മാത്രമല്ല സാക്ഷി മാലിക്ക്. സാക്ഷിയുടെ യാത്രകള്‍ 2016ലെ റിയോ ഒളിംപിക്‌സില്‍ തുടങ്ങിയതല്ല.

സാക്ഷി മാലിക്ക്
ഹരിയാനയിലെ റോത്തക് സ്വദേശിയാണ് സാക്ഷി മാലിക്ക്. 1992 സെപ്തംബര്‍ 2 ന് ജനനം. വയസ്സ് 23. ഫ്രീസ്റ്റൈല്‍ റെസ്ലിങാണ് ഐറ്റം. റിയോയില്‍ മത്സരിച്ചത് 58 കിലോ വിഭാഗത്തില്‍. ഈശ്വര്‍ ദാഹിയയാണ് കോച്ച്.

അപ്രതീക്ഷിതമല്ല
റിയോ ഒളിംപിക്‌സില്‍ സാക്ഷി മാലിക്കിന് മേല്‍ പ്രതീക്ഷയുടെ ഭാരമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പ്രധാനപ്പെട്ട പല മീറ്റുകളിലും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിട്ടുള്ള സാക്ഷി വലിയ പ്രതീക്ഷയിലായിരുന്നു. സാക്ഷിയുടെ മെഡലുകള്‍ ഇങ്ങനെയാണ്...

കോമണ്‍വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലും
2014 ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ സാക്ഷി തൊട്ടടുത്ത വര്‍ഷ ദോഹയില്‍ നടന്ന സീനിയര്‍ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും നേടി. റിയോയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുക്കാന്‍ ഉറച്ചാണ് സാക്ഷി എത്തിയത്.

സാക്ഷിക്ക് സമ്മാനങ്ങള്‍
ഹരിയാന സര്‍ക്കാര്‍ രണ്ട് കോടി രൂപയാണ് സാക്ഷി മാലിക്കിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ 50 ലക്ഷവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ 20 ലക്ഷവും സല്‍മാന്‍ 1 ലക്ഷവും സാക്ഷിക്ക് പ്രഖ്യാപിച്ചു.

നാലാമത്തെ വനിത
കര്‍ണം മല്ലേശ്വരി, സൈന നേവാള്‍, മേരി കോം എന്നിവര്‍ക്ക് ശേഷം ഒളിംപിക് മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് സാക്ഷി മാലിക്ക്. 58 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഈ മെഡല്‍.

ആദ്യത്തെ വനിത
ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യത്തെ വനിതയാണ് സാക്ഷി. കെ ഡി യാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവര്‍ ഇതിന് മുമ്പ് ഗുസ്തി പിടിച്ച് ഒളിംപിക് മെഡല്‍ നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications