Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ താരങ്ങളോട് ഇങ്ങനെ പെരുമാറരുത്, ദ്യുതി ചന്ദിന്റെ വെളിപ്പെടുത്തല്‍!!!

റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായി ബ്രസീലിലേക്കുള്ള യാത്രയിലെ സ്ഥിതി തുറന്നുപറഞ്ഞ് സ്പ്രിന്റര്‍ ദ്യുതി ചന്ദ്. റിയോയിലേക്ക് തിരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇക്കോണമി ക്ലാസ് നല്‍കി ടീമിനൊപ്പമുള്ള ഒഫീഷ്യലുകള്‍ ബിസിനസ് ക്ലാസ് തരപ്പെടുത്തിയെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് റിയോ ഒളിംപ്കിസില്‍ പങ്കെടുക്കുന്ന ഏക വനിതാ സ്പ്രിന്റ് താരമാണ് 20 കാരിയായ ദ്യുതി. കോച്ചുമാരൊന്നും ഒപ്പമില്ലാതെ ഇക്കോണമി ക്ലാസില്‍ റിയോയിലേക്കുള്ള യാത്ര മുഴുവന്‍ തനിച്ചായിരുന്നുവെന്നും താരം പറയുന്നു. ഹൈദരാബാദില്‍ നിന്ന് റിയോ ഡി ജനീറോയിലേക്കുള്ള 36 മണിക്കൂര്‍ യാത്രയ്ക്കിടെ തനിക്ക് ഒന്നുറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും ദ്യുതി പറയുന്നു. ഇത്തരത്തില്‍ താരങ്ങളോട് പെരുമാറിയാല്‍ ഒളിംപിക്‌സില്‍ എങ്ങനെയാണ് താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കേണ്ടതെന്നും താരം ചോദിക്കുന്നു. ഭാവിയില്‍ കായികതാരങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരരുത് എന്ന മുന്‍കരുതലാണ് ദ്യുതിയുടെ തുറന്നുപറച്ചില്‍.

dutee

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒഫീഷ്യലുകളുടെ താരങ്ങളോടുള്ള പെരുമാറ്റമാണ് ഇതോടെ വ്യക്തമാകുന്നത്. വനിതകളുടെ 100 മീറ്ററിലാണ് ദ്യുതി മത്സരിക്കുന്നത്. ആഗസ്ത് 19നാണ് മത്സരം. 2013ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ദ്യുതി ഒഡിഷയില്‍ നിന്നുള്ള താരമാണ്.

Story first published: Monday, August 8, 2016, 17:41 [IST]
Other articles published on Aug 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+