റിയോ: വനിതകളുടെ 10,000 മീറ്ററില്‍ രണ്ടു ദശാബ്ദത്തിലധികം പഴക്കമുള്ള ലോക റെക്കോര്‍ഡ് തിരുത്തി റിയോ ഒളിംപിക്‌സിലെ ട്രാക്കിനങ്ങള്‍ക്ക് ഗംഭീരമായ തുടക്കം. എത്യോപ്യയുടെ അല്‍മാസ് അയാനയാണ് റെക്കോര്‍ഡ് പ്രകടനത്തോടെ റിയോയില്‍ ട്രാക്കിനങ്ങളിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്.

1993 സെപ്റ്റംബര്‍ എട്ടിന് ചൈനീസ് താരം വാങ് ജുങ്‌സിയ സ്ഥാപിച്ച 29 മിനിറ്റും 31.78 സെക്കന്‍ഡ് എന്ന സമയം 29 മിനിറ്റ് 17.45 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് അല്‍മാസ് പഴങ്കഥയാക്കിയത്. ഈയിനത്തില്‍ കെനിയയുടെ വിവിയന്‍ ജെപ്‌കെമോയ് വെള്ളിയും എത്യോപ്യയുടെ തന്നെ ടിരുനേഷ് ദിയാബ വെങ്കലവും നേടി.