Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്: ഒളിംപ്യന്‍ ഗൗരിക സിംഗ്, റിയോയിലെ കുഞ്ഞുമത്സ്യം

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയാണ് നേപ്പാളില്‍ നിന്നുള്ള ഗൗരിക സിംഗിനെ പ്രശസ്തയാക്കിയത്. നീന്തലില്‍ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കിന്റെ ഹീറ്റ്‌സില്‍ മത്സരിച്ച ഗൗരിക ഒരു മിനിറ്റ് 8.45 സെക്കന്റുകൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

Read also: റിയോ ഒളിംപിക്‌സ്: ലണ്ടനിലേക്കാള്‍ ഇരട്ടി മെഡലുകള്‍ ഇന്ത്യ റിയോയില്‍ നേടും, കാരണങ്ങളിതാ...

നേപ്പാളില്‍ നിന്നുള്ള ഗൗരികയുടെ കുടുംബം താരത്തിന് രണ്ട് വയസ്സായിരിക്കെ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. തുടര്‍ന്ന് നാഷണല്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഏപ്രിലില്‍ നേപ്പാളിലെത്തിയ ഗൗരികയും കുടുംബവും ഭൂകമ്പത്തിനിടെ മരണത്തെ മുഖാമുഖം കണ്ടാണ് മടങ്ങിയത്. ലോകത്തെ നടുക്കിയ ഭൂകമ്പം 9000 പേരുടെ ജീവനെടുത്തതോടെ തനിക്ക് സമ്മാനമായി ലഭിച്ച തുക മുഴുവന്‍ ദുരിതാശ്വാ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയാണ് ഗൗരിക ലണ്ടനിലേക്ക് മടങ്ങിയത്.

gaurikasingh

ലണ്ടനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഗൗരിക കോച്ചിനൊപ്പം റിയോയിലെത്താനായില്ലെന്ന സങ്കട മറച്ചുവെയ്ക്കുന്നില്ല. ഇംഗ്ലീഷ് ക്ലബ്ബായ ബാര്‍നെറ്റ് കോപ്താലിന് വേണ്ടിയാണ് ഗൗരിക മത്സരിച്ചുകൊണ്ടിരുന്നത്. ഫോണിലൂടെ കോച്ച് നല്‍കുന്ന നിര്‍ദ്ദേശങ്ങളാണ് 13കാരിയായ താരത്തിന് റിയോയില്‍ കരുത്തേകുന്നത്. രണ്ടാം വയസ്സില്‍ ബ്രിട്ടനിലേക്ക് ചേക്കറിയതോടെ നേപ്പാളിനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെന്ന പരിഭവും ഗൗരികയ്ക്കുണ്ട്.

കഴിഞ്ഞ ആഗസ്തില്‍ റഷ്യയിലെ കസാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ മത്സരിച്ച ഗൗരിക ഫെബ്രുവരിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് വെങ്കലമുള്‍പ്പെടെ നാല് മെഡലുകളുമായമാണ് മടങ്ങിയത്. ബാക്ക്‌സ്‌ട്രോക്കില്‍ തന്റെ പേരിലുള്ള 7.31 സെക്കന്റ് എന്ന ദേശീയ റെക്കോര്‍ഡിന്റെ നിലമെച്ചപ്പെടുത്താനുള്ള ലക്ഷ്യവുമായാണ് ഗൗരികയുടെ റിയോയിലേക്കുള്ള വരവ്.

Story first published: Monday, August 8, 2016, 10:13 [IST]
Other articles published on Aug 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+