റിയോ ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ ഇന്ത്യക്ക് തിരിച്ചടി, ഫൈനല്‍ റൗണ്ടില്‍ ജിത്തു റായ് പുറത്ത്
റിയോഡി ജനീറോ: റിയോ ഒളിംപിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തുറായ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ അവസാന റൗണ്ടില്‍ പുറത്തായി. 78.7 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ജിത്തു റായ് ഫിനിഷ് ചെയ്തത്. ഇതേ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യന്‍ താരം ഗുര്‍പ്രീത് സിംഗ് യോഗ്യതാ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.
ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ജിത്തു റായിക്ക് മേല്‍ ഇന്ത്യ പുലര്‍ത്തിയ പ്രതീക്ഷയാണ് ഫൈനലില്‍ ഏറ്റവും ഒടുവിലായി ഫിനിഷ് ചെയ്തതോടെ തകര്‍ന്നത്. ലോക മൂന്നാം നമ്പര്‍ താരമായ ജിത്തു അവസാനത്തെ എട്ടുപേരില്‍ ആറാമനായാണ് ഫൈനലിലേക്ക് കടന്നത്. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലെ പോരാട്ടമാണ് അടുത്തതായി ജിത്തുവിനെ കാത്തിരിക്കുന്നത്.

വിയറ്റ്‌നാം താരം ഹൊവാങ് സുവാന്‍ വിന്നാണ് ഈയിനത്തല്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. അവസാനഷോട്ടില്‍ 10. 7 പോയിന്റോടെ ആകെ 182.6 പോയിന്റാണ് സുവാന്‍ സ്വന്തമാക്കിയത്. ബ്രസീലിന്റെ ഫിലിപ്പ് അല്‍മേയ്ഡ വു വെള്ളിയും ചൈനയുടെ പാങ് നെയ് വെങ്കലവും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications