വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാക്ഷി മാലിക് കല്യാണം കഴിയ്ക്കും... ആരാണ് വരന്‍? ഒരു ഗുസ്തിക്കാരന്‍!!!

ദില്ലി: റിയോ ഒളംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് സാക്ഷി മാലിക്. ഗുസ്തിയില്‍ സാക്ഷി നേടിയ വെങ്കല മെഡലിന് സ്വര്‍ണത്തേക്കാളേറെ തിളക്കമുണ്ടായിരുന്നു. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് സാക്ഷി ഒളിംപിക് മെഡല്‍ സ്വന്തമാക്കിയത്.

എന്തായാലും അധ്വാനമൊന്നും വെറുതേയായില്ല. സാക്ഷിയ്ക്കും ഇന്ത്യയുടെ ഒളിംപിക് പെണ്‍കരുത്തിനും വാരിക്കോരി സമ്മാനങ്ങള്‍ കിട്ടുന്നുണ്ട്. ഇനി അടുത്ത ഒളിംപിക്‌സിന് നാല് വര്‍ഷം കാത്തിരിക്കണം. അതിനിടയില്‍ സാക്ഷി മാലിക് വിവാഹം കഴിക്കുമോ?

Sakshi Malik

വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകും എന്നാണ് സാക്ഷി മാലിക് വ്യക്തമാക്കിയിട്ടുള്ളത്. ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

സാക്ഷി മാലിക് ഗുസ്തിക്കാരിയാണ്. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ സുല്‍ത്താന്‍ എന്ന ഗുസ്തി സിനിമ ഓര്‍മയില്ലേ ... അതുപോലെയാണ് ഇപ്പോള്‍ ഏതാണ്ട് കാര്യങ്ങള്‍. സാക്ഷി വിവാഹം കഴിയ്ക്കാന്‍ പോകുന്നതും ഒരു ഗുസ്തി താരത്തെ തന്നെയാണ്. പക്ഷേ ആളുടെ പേര് മാത്രം ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. അത് കൃത്യസമയത്ത് പറയാം എന്നാണത്രെ സാക്ഷി പറയുന്നത്.

എന്തായാലും കല്യാണം കഴിച്ച് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ സാക്ഷിയെ കിട്ടില്ല. അടുത്ത ഒളിംപിക്‌സില്‍ സ്വര്‍ണം തന്നെയാണ് സാക്ഷിയുടെ ലക്ഷ്യം. തന്റെ പരിശ്രമങ്ങള്‍ക്ക് ഭാവി ഭര്‍ത്താവിന്റെ പരിപൂര്‍ണ പിന്തുണ ഇപ്പോള്‍ തന്നെ ഉണ്ടെന്നാണ് സാക്ഷി പറയുന്നത്. സാക്ഷിയുടെ സ്വപ്‌നം ഭാവി ഭര്‍ത്താവിന്റേയും സ്വപ്‌നമാണത്രെ.

Story first published: Monday, August 29, 2016, 13:32 [IST]
Other articles published on Aug 29, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X