ശക്തമായി തിരിച്ചുവന്നു
കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്ക്കെതിരെ ഒന്നാം പീരിയഡില്‍ മങ്ങിയ തുടക്കമായിരുന്നു സാക്ഷിക്ക്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ സാക്ഷി ശക്തമായി തിരിച്ചുവന്നു. വിജയവും ഒളിംപിക്സ് മെഡലും.
ക്വാര്‍ട്ടറില്‍ തോറ്റു
ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ വലേറിയ കോബലോവയോടാണ് സാക്ഷി തോറ്റത്. എന്നാല്‍ വലേറിയ ഫൈനലില്‍ പ്രവേശിച്ചതോടെ സാക്ഷിക്ക് മുന്നില്‍ റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കാനുള്ള അവസരം വഴി തുറന്നു.
മെഡലിലേക്ക്
നേരത്തെ മംഗോളിയയുടെ പുറവദോര്‍ജ് ഓര്‍ക്കോനെ റെപ്പഷാഗെ റൗണ്ടില്‍ തോല്പിച്ചാാണ് വെങ്കല മെഡലിനായുള്ള മത്സരത്തിന് സാക്ഷി മാലിക്ക് യോഗ്യത നേടിയത്. ഈ മത്സരത്തിലെ ഇതായിരുന്നു - 12-3.
അക്കൗണ്ട് തുറന്നു
2016 റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡലാണ് ഇത്. മെഡല്‍ പ്രതീക്ഷകളായ ബിന്ദ്രയും സൈനയും സാനിയയും ദിപയും മറ്റും ലക്ഷ്യത്തിലെത്താതെ മടങ്ങിയപ്പോള്‍ ഹരിയാനയില്‍ നിന്നുള്ള 23കാരി സാക്ഷിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്.
ആദ്യത്തെ മെഡല്‍
റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍. ഗുസ്തിയില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത. ഒളിംപിക്സില്‍ മെഡല്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ വനിത... അങ്ങനെ റെക്കോര്‍ഡുകള്‍ ഒരുപാടുണ്ട് സാക്ഷിയുടെ പേരില്‍.