Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; ട്രാക്കില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം, മലയാളിതാരം പുറത്ത്

റിയോ: ഒളിംപിക്‌സില്‍ ട്രാക്കും ഫീല്‍ഡും ഉണര്‍ന്ന ആദ്യദിവസം ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും യോഗ്യതാ റൗണ്ടുകളില്‍ പുറത്തായി. മൂന്നാം ഹീറ്റ്‌സില്‍ മത്സരിച്ച ജിന്‍സണ്‍ 1 മിനിറ്റ് 47:27 സെക്കന്റില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

നിലവിലെ ചാമ്പ്യന്‍ കെനിയയുടെ ഡേവിഡ് റുഡിഷയാണ് 1 മിനിറ്റ് 45:09 സെക്കന്‍ന്റില്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. വനിത വിഭാഗം ഷോട്ട്പുട്ടില്‍ ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു മന്‍പ്രീത് കൗര്‍ 16.68 മീറ്റര്‍ ആണ് എറിഞ്ഞത്. 18.40 മീറ്ററായിരുന്നു യോഗ്യത മാര്‍ക്ക്. പുരുഷ ഷോട്ട് പുട്ടില്‍ അവസാന പ്രതീക്ഷയായ ഇന്ദ്രജീത്ത് സിംങിന്റെ യോഗ്യത റൗണ്ട് മത്സരം ആഗസ്ത് 18ന് നടക്കും.

vikasgowda

പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ 28ാം സ്ഥാനത്തെത്തിയ വികാസ് ഗൗഡയ്ക്കും യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ കഴിഞ്ഞില്ല. 58.99 ആണ് വികാസിന്റെ ദൂരം.

മറ്റു മത്സരങ്ങളില്‍ ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ ഇന്ത്യയുടെ ഗഗന്‍ നാരംഗും ചെയിന്‍ സിങ്ങും ഫൈനല്‍ കാണാതെ പുറത്തായി. ബാഡ്മിന്റന്‍ വനിത ഡബിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യവും പുറത്തായി. ഹോളണ്ടിന്റെ മസ്‌കീന്‍സ് സെലീന സഖ്യത്തോടാണ് ഇവര്‍ തോറ്റത്. സ്‌കോര്‍: 16-21, 21-16, 17-21.

Story first published: Saturday, August 13, 2016, 8:35 [IST]
Other articles published on Aug 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+