Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; അവസാന സെക്കന്റ് ഗോളില്‍ ഇന്ത്യയ്ക്ക് തോല്‍വി

റിയോ: ഒളിമ്പിക്‌സ് ഹോക്കിയില്‍ പൊരുതിക്കളിച്ച ഇന്ത്യയെ അവസാന സെക്കന്റ് ഗോളില്‍ ജര്‍മനി കീഴടക്കി. മെഡല്‍ പ്രതീക്ഷയുമായി റിയോയിലെത്തിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും നിര്‍ഭാഗ്യം തോല്‍വിയിലേക്ക് തള്ളിവിടുകയായിരുന്നു. കളിയവസാനിക്കാന്‍ കേവലം 3 സെക്കന്റുകള്‍ ശേഷിക്കെയായിരുന്നു ജര്‍മനിയുടെ വിജയഗോള്‍. സ്‌കോര്‍ 2-1.

വമ്പന്മാര്‍ക്കുമുന്നില്‍ ഇന്ത്യ തുടക്കം മുതല്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും 18-ാം മിനിറ്റില്‍ വെല്ലെന്‍ നിക്കള്‍സിലൂടെ ജര്‍മനിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍, അഞ്ചു മിനിറ്റിനുശേഷം 23-ാം മിനിറ്റില്‍ രുപീന്ദര്‍പാല്‍ സിംഗിലൂടെ ഇന്ത്യ സമനില കണ്ടെത്തി. തുടര്‍ന്ന് കളിയില്‍ ഇന്ത്യ മേധാവിത്വം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ കഴിഞ്ഞില്ല.

india-hockey-vs-germany-rio

ഇന്ത്യയുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ ജര്‍മന്‍ ഗോള്‍കീപ്പര്‍ നിക്കോളാസ് ജേക്കബ് തടഞ്ഞിടുകയായിരുന്നു. കളിയുടെ ഒഴുക്കിന് വിപരീതമായി അവസാന മിനിറ്റില്‍ ക്രിസ്റ്റഫര്‍ റുഹ്‌റിയാണ് ജര്‍മനിക്കായി വിജയ ഗോള്‍ നേടിയത്.

ആദ്യ കളിയില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു മലയാളിതാരം ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയുടെ ജയം. ശക്തരായ ജര്‍മനിക്കെതിരായ പോരാട്ടം ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരത്തിലും പ്രകടനം ആവര്‍ത്തിക്കേണ്ടതായിട്ടുണ്ട്.

Story first published: Tuesday, August 9, 2016, 8:34 [IST]
Other articles published on Aug 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+