Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ പുറത്തായി

റിയോ: അമ്പെയ്ത്തില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ വനിതാ താരങ്ങള്‍ പുറത്തായി. റീകര്‍വ് വ്യക്തിഗത വിഭാഗത്തില്‍ മല്‍സരിച്ച ദീപിക കുമാരിയും ബൊംബെയ്‌ലാ ദേവിയുമാണ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ദീപിക ലോക രണ്ടാം നമ്പര്‍ താരം യാ ടിങ് ടാങിനോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 28-27, 29-26, 30-27

മെക്‌സിക്കന്‍ താരം അലസാന്ദ്ര വലന്‍സിയയോട് തോറ്റാണ് ബൊംബെയ്‌ലാ ദേവിയുടെ മടക്കം. സ്‌കോര്‍: 26-28, 26-23, 27-28, 23-25. അവസാന സെറ്റില്‍ കുറഞ്ഞസ്‌കോര്‍ ചെയ്താതാണ് ബൊബെയ്‌ലയ്ക്ക് വിനയായത്. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചത് ബൊബെയ്‌ല ദേവി ആയിരുന്നു.

bombayladevideepikakumari

അമ്പെയ്ത്ത് ഇനി അതാനു ദാസ് മാത്രമാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ. വെള്ളിയാഴ്ചയാണ് അതാനുവിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. നേരത്തെ നടന്ന രണ്ട് മത്സരങ്ങളിലും മികച്ച വിജയത്തോടെയാണ് അതാനു ദാസ് പ്രീക്വാര്‍ട്ടറിലെത്തിയത് എന്നതിനാല്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.

Story first published: Friday, August 12, 2016, 8:38 [IST]
Other articles published on Aug 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+