Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; അമ്പെയ്ത്തില്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചു

റിയോ: ഒളിംപിക്‌സ് ഏഴാം ദിവസത്തിലേക്ക് കടക്കവെ മെഡലൊന്നും നേടാന്‍ കഴിയാത്ത ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ ഓരോന്നായി അവസാനിക്കുന്നു. മെഡല്‍ പ്രതീക്ഷയുമായി എത്തിയ ഇന്ത്യയുടെ അമ്പെയ്ത്തുസംഘം നിരാശയോടെയാണ് റിയോയില്‍ നിന്നും മടങ്ങുന്നത്. വനിതാ വിഭാഗത്തിനു പുറമെ അവശേഷിച്ച പുരുഷ വ്യക്തിഗതയിനത്തിലും ഇന്ത്യ പുറത്തായി.

വ്യക്തിഗത മെഡല്‍ സാധ്യതയുണ്ടായിരുന്ന അതാനു ദാസ് ലോക എട്ടാം നമ്പര്‍ താരം കൊറിയയുടെ സ്യുന്‍ഗ്യുന്‍ ലീയോടാണ് തോറ്റു പുറത്തായത്. എല്ലാ സെറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും എതിരാളിയുടെ ഫോം അതാനു ദാസിന് പുറത്തേക്കുള്ള വഴിതെളിച്ചു. സ്‌കോര്‍ 6-4.

atanudas

ആദ്യ സെറ്റ് 2 പോയന്റ് വ്യത്യാസത്തില്‍ കൊറിയ സ്വന്തമാക്കിയപ്പോള്‍ (28-30), രണ്ടാം സെറ്റില്‍ പ്രതീക്ഷയുണര്‍ത്തി അതാനു ദാസ് ശക്തമായി തിരിച്ചുവന്നു (30-28). മൂന്നു അവസരങ്ങളിലും 10 പോയന്റു നേടിയായിരുന്നു അതാനുദാസിന്റെ പ്രകടനം.

നിര്‍ണായകമായ മൂന്നാം സെറ്റാണ് അതാനുദാസിന്റെ വിധി നിര്‍ണയിച്ചതെന്നു പറയാം. സെറ്റു ജയിക്കാനുള്ള സാധ്യതയുണ്ടായിട്ടും മൂന്നാമത്തെ അവസരത്തില്‍ 8 പോയന്റ് നേടിയതോടെ (27-27) എന്ന നിലയില്‍ സെറ്റ് സമനിലയിലാവുകയായിരുന്നു. അഞ്ചാം സെറ്റില്‍ (28-28) എന്ന നിലയില്‍ പോയന്റു തുല്യമായതോടെ 6-4 എന്ന സ്‌കോറിന് കൊറിയന്‍താരം അടുത്ത റൗണ്ടില്‍ പ്രവേശിച്ചു.

വനിത വിഭാഗം അമ്പെയ്ത്തില്‍ ദീപിക കുമാരിയും ബോംബെയ്‌ല ദേവിയും പ്രീക്വാര്‍ട്ടറില്‍ കഴിഞ്ഞ ദിവസം തോറ്റ് പുറത്തായിരുന്നു. ലക്ഷ്മി റാണി മാഞ്ചി ആദ്യ റൗണ്ടിലും നേരത്തെ പുറത്തായിരുന്നു.

Story first published: Saturday, August 13, 2016, 8:37 [IST]
Other articles published on Aug 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+