റിയോ ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ ബിന്ദ്ര ഫൈനലിലെത്തി, തലനാരിഴക്ക് മെഡല്‍ പോയി
റിയോഡി ജനീറോ: പുരുഷന്മാരുടെ ഷൂട്ടിംഗ് മത്സരങ്ങള്‍ ആരംഭിച്ചതോടെ മെഡല്‍പ്പട്ടികയിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യ. തിങ്കളാഴ്ച ഷൂട്ടിംഗില്‍ മത്സരിച്ച ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ അഭിനവ് ബിന്ദ്രയ്ക്ക് തലനാരിഴക്ക് മെഡല്‍ നഷ്ടമായി. ഫൈനലില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ ഫൈനല്‍ യോഗ്യത നേടിയെങ്കിലും ഗഗന്‍ നരംഗ് ഈയിനത്തില്‍ പുറത്തായി. ജിംനാസ്റ്റിക്കില്‍ ദിപ കര്‍മാകറിന്റെ പ്രകടനമൊഴികെ റിയോയിലെ ആദ്യ മൂന്ന് ദിനങ്ങള്‍ ഇന്ത്യക്ക് ശുഭപ്രതീക്ഷ നല്‍കുന്നതായിരുന്നില്ല.
ബെയ്ജിംഗ് ഒളിംപിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ബിന്ദ്ര വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരം കൂടിയാണ്. ബെയ്ജിംഗ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ബിന്ദ്രയെത്തേടി ഭാഗ്യമെത്തിയത്. റിയോ ഒളിംപിക്‌സോടെ കായിക രംഗത്ത് 20 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണെന്ന സൂചന ബിന്ദ്ര നേരത്തെ നല്‍കിയിരുന്നു.

അഭിനവ് ബിന്ദ്ര
2008ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍റൈഫിളില്‍ സ്വര്‍ണ്ണം നേടിയ ബിന്ദ്രയുടെ അഞ്ചാമത്തെ ഒളിംപിക്‌സാണ് റിയോയിലേത്.

വലിയ ബഹുമതി
റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പതാകയേന്തിയത് ഷൂട്ടിംഗിലെ തിളങ്ങും താരമായ അഭിനവ് ബിന്ദ്രയായിരുന്നു. ഒരു കായിക താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയെന്ന് ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ്
കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിങ്ങനെ എല്ലാ സുപ്രധാന ടൂര്‍ണ്ണമെന്റിലെല്ലാം സാന്നിദ്ധ്യമെഴുതിയ ബിന്ദ്ര മെഡല്‍പ്പട്ടികയുടെ വലിപ്പവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.
ട്വീറ്റ്
ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സിന്റെ ഫൈനല്‍ മത്സരം തിങ്കളാഴ്ച രാത്രി നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications