Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ഇന്ത്യന്‍സിന് പോണ്ടിംഗ് കോച്ച്

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിന്റെ അടുത്ത സീസണ് വേണ്ടി മുംബൈ ഇന്ത്യന്‍സിന് പുതിയ കോച്ച്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗാണ് ടീമിന്റെ പുതിയ കോച്ചാകുക. ന്യൂസിലന്‍ഡുകാരനായ ജോണ്‍ റൈറ്റിന്റെ പിന്‍ഗാമിയായിട്ടാണ് പോണ്ടിംഗിന്റെ സ്ഥാനാരോഹണം. മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് അറിയിച്ചതാണ് ഇക്കാര്യം.

റിക്കി പോണ്ടിംഗിന് പുറമേ ജോണ്‍ റൈറ്റ്, റോബിന്‍ സിംഗ്, ജോണ്ടി റോഡ്‌സ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ കുംബ്ലെ തുടങ്ങിയ പ്രമുഖരും മുംബൈ ഇന്ത്യന്‍സ് ക്യാംപിലുണ്ട്. ജോണ്‍ റൈറ്റിന് പകരക്കാരനായിട്ടാണ് പോണ്ടിംഗ് കോച്ചാകുന്നത്. റൈറ്റ് മുംബൈ ഇന്ത്യന്‍സിന്റെ മറ്റ് ക്രിക്കറ്റ് ചുമതലകളിലേക്ക് മാറും. ടീമിന്റെ മെന്ററായിരുന്ന അനില്‍ കുംബ്ലെ ഉടമകളിലൊരാളാകും.

ponting

2013 സീസണിലാണ് റിക്കി പോണ്ടിംഗ് മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. സച്ചിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തെങ്കിലും പോണ്ടിംഗ് ക്ലിക്കായില്ല. ആറ് കളികളില്‍ നിന്നായി വെറും 52 റണ്‍സായിരുന്നു പോണ്ടിംഗിന്റെ സമ്പാദ്യം. താമസിയാതെ പോണ്ടിംഗിന്റെ ക്യാപ്റ്റന്‍സിയും നഷ്ടമായി. തുടക്കം മോശമായെങ്കിലും രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയതോടെ മുംബൈയുടെ രാശി മാറി.

2013 ല്‍ മുംബൈ ഐ പി എല്‍ ചാമ്പ്യന്മാരായി. ക്യാപ്റ്റന്‍, കളിക്കാരന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും ഒഴിവായെങ്കിലും പോണ്ടിംഗ് മുംബൈയുടെ ഉപദേശക സംഘത്തില്‍ തുടര്‍ന്നു. ഇപ്പോള്‍ ചീഫ് കോച്ചുമായി. ഏകദിന - ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് പോണ്ടിംഗ്. ഏറ്റവും കൂടുതല്‍ വിജയശരാശരിയുള്ള ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പോണ്ടിംഗാണ്.

Story first published: Thursday, December 11, 2014, 11:55 [IST]
Other articles published on Dec 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+