ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാന്‍ ഭാര്യയെ മൊഴിചൊല്ലാന്‍ ഇടയായ കാരണം വളര്‍ത്തുപട്ടികളാണെന്ന് റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാലാണ് വിവാഹ മോചനമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്.
ഇമ്രാന്‍ ഖാന് ഏറെ പ്രിയപ്പെട്ടതായിരുന്നു തന്റെ വളര്‍ത്തുപട്ടികള്‍. എന്നാല്‍ വിവാഹശേഷം ഭാര്യ റെഹം ഖാന്‍ പട്ടികളോട് ക്രൂരതയോടെയാണ് പെരുമാറിയതെന്ന് പറയുന്നു. നേരത്തെ വീടിനകത്ത് സ്വാതന്ത്രത്തോടെ പെരുമാറിയിരുന്ന പട്ടികളെ റെഹം വീടിനു പുറത്താക്കി. തന്റെ മുറിയില്‍പോലും കടക്കാന്‍ പട്ടികളെ റെഹം അനുവദിച്ചിരുന്നില്ലത്രെ.

നായ്ക്കളെ പുറത്ത് മറ്റൊരു കൂട്ടില്‍ വളര്‍ത്തുമെന്ന് ഇമ്രാന്‍ ഭയപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. മാത്രമല്ല, തന്റെ ബന്ധുക്കളോടും റെഹം അപമര്യാദയായാണ് പെരുമാറിയതെന്നാണ് ഇമ്രാന്‍ ഖാന്റെ പരാതി. റെഹം സ്വന്തം ബന്ധുക്കളെ വീട്ടില്‍ കയറ്റിയപ്പോള്‍ ഇമ്രാന്റെ ബന്ധുക്കളെ അകറ്റി നിര്‍ത്തിയതായും സുഹൃത്തുക്കള്‍ പറയുന്നു.
റെഹം ഖാന് മന്ത്രവാദവുമുണ്ടായിരുന്നതായും ഇമ്രാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 10 മാസം ഭാര്യയ്‌ക്കൊപ്പം പരമാവധി യോജിച്ചുപോയ ഇമ്രാന്‍ ഒടുവില്‍ വിവാഹമോചനം ചെയ്യുകയായിരുന്നു. വിവാഹമോചനം നേടിയതാകട്ടെ ഇമെയില്‍ വഴിയും. ഇ മെയിലില്‍ മൂന്നുതവണ തലാഖ് എന്നെഴുതി റെഹത്തിന് അയച്ചുകൊടുക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.