സിമണ്‍സിന്റെ ഭാഗ്യം, മുംബൈ ഇന്ത്യന്‍സിന്റെയും
ഉപ്പല്‍: ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്ന സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ക്കെതിരെ ലെന്‍ഡല്‍ സിമണ്‍സ് തുഴഞ്ഞ തുഴച്ചില്‍ കണ്ടാല്‍ ആരെങ്കിലും പറയുമോ ഈ കളി മുംബൈ ജയിക്കുമെന്ന്. പന്തെവിടെ എന്ന് ഒരു ഊഹം പോലുമില്ലാതെ കളിച്ചിട്ടും ലെന്‍ഡല്‍ സിമണ്‍സ് ഔട്ടായില്ല. ഔട്ടായില്ല എന്ന് മാത്രമല്ല, പിടിച്ചുനിന്ന് മറ്റ് ബൗളര്‍മാരെ അടിച്ചോടിക്കുകയും ചെയ്തു.
68 റണ്‍സ് വീതമെടുത്ത സിമണ്‍സും റായുഡും ചേര്‍ന്ന് മുംബൈയ്ക്ക് നല്‍കിയത് മൂന്നാം ജയം. ജയിക്കാന്‍ വേണ്ട 158 റണ്‍സ് മുംബൈ എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ അടിച്ചെടുത്തു. ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് കനത്ത തോല്‍വി.
വിജയത്തോടെ ആറ് പോയിന്റായ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ആറാമതെത്തി. ബാംഗ്ലൂരും ദില്ലിയുമാണ് ഏറ്റവും താഴെ.

ഇതെന്ത് തരം അടിയാണാവോ
50 പന്തില്‍ 68 റണ്‍സ് എന്ന സ്‌കോര്‍ബോര്‍ഡും ലെന്‍ഡല്‍ സിമണ്‍സിന്റെ ശരിക്കുള്ള കളിയും തമ്മില്‍ കടലും കടലാടിയും പോലെ അന്തരമുണ്ട്.

പന്തെവിടെ
ഡെയ്ല്‍ സ്റ്റെയ്‌ന്റെ പന്തുകള്‍ക്ക് മുന്നില്‍ സിമണ്‍സ് ശരിക്കും പതറി, എന്നാല്‍ ഭാഗ്യം സിമണ്‍സിനും മുംബൈ ഇന്ത്യന്‍സിവുമൊപ്പമായിരുന്നു.

അമ്പാട്ടി വമ്പന്‍
എന്നാല്‍ മറുവശത്ത് പതര്‍ച്ചകളില്ലാത്ത ബാറ്റിംഗായിരുന്നു അമ്പാട്ടി റായിഡു കാഴ്ച വെച്ചത്. 46 പന്തില്‍ 68 റണ്‍സെടുത്ത റായിഡുവാണ് മാന്‍ ഓഫ് ദ മാച്ച്.

എങ്ങനെയുണ്ട് ഈ യോര്‍ക്കര്‍
മനോഹരമായ ഒരു യോര്‍ക്കറിലൂടെ ശിഖര്‍ ധവാനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ

ഹാപ്പി ബര്‍ത്ത് ഡേ പൊളളാര്‍ഡ്
പിറന്നാള്‍ ദിനത്തില്‍ വിജയത്തോടെ ആഘോഷം ഗംഭീരമാക്കി കീരണ്‍ പൊള്ളാര്‍ഡ്

വിജയച്ചിരി
ബൗണ്ടറിയിലൂടെ മുംബൈയെ വിജയത്തിലെത്തിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

വാര്‍ണര്‍ ഇഫക്ട്
അര്‍ധസെഞ്ചുറികള്‍ നേടിയ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ നല്‍കിയത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications