സഹീര്‍ ഖാനെ രവിശാസ്ത്രി 'പുറത്താക്കി'; ഭരത് അരുണ്‍ ബൗളിങ് കോച്ച്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി ചുമതലയേറ്റ രവിശാസ്ത്രി തുടക്കം മുതല്‍ പണി തുടങ്ങി. തനിക്കിഷ്ടമുള്ളവരെമാത്രം ടീമിന്റെ സഹപരിശീലകരാക്കിയാണ് രവിശാസ്ത്രി ജോലി തുടങ്ങിയത്. നേരത്തെ മൂന്നംഗ കമ്മറ്റി തെരഞ്ഞെടുത്ത സഹീര്‍ ഖാനെ ബൗളിങ് കോച്ച് ആക്കുന്നതിനെ എതിര്‍ത്ത ശാസ്ത്രി മുന്‍ കോച്ച് ഭരത് അരുണിന് വീണ്ടും അവസരം നല്‍കി.
മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തിനാണ് ശാസ്ത്രി സഹപരിശീലകരെ പ്രഖ്യാപിച്ചത്. സഞ്ജയ് ബാംഗറെ സഹപരിശീലകനായും, ആര്‍ ശ്രീധറിനെ ഫീല്‍ഡിങ് കോച്ച് ആയും നിലനില്‍ത്തി. മുന്‍ ബൗളിങ് കോച്ച് ഭരത് അരുണിനെ തിരിച്ചുവിളിച്ചതായും രവിശാസ്ത്രി അറിയിച്ചു. രണ്ടുവര്‍ഷത്തേക്കാണ് അരുണിന്റെ കരാര്‍.

അതേസമയം, രാഹുല്‍ ദ്രാവിഡിന്റെയും സഹീര്‍ ഖാന്റെയും പദവി സംബന്ധിച്ച് ബിസിസിഐ അറിയിപ്പില്ല. ദ്രാവിഡിനെ ഉപദേശകനായും സഹീറിനെ ബൗളിങ് കോച്ചായും മൂന്നംഗ കമ്മറ്റി നേരത്തെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, സഹീറിനെ ഒഴിവാക്കണമെന്ന് ശാസ്ത്രി ബിസിസിഐയോട് അറിയിച്ചതോടെയാണ് ഭരത് അരുണിനെ തിരിച്ചുവിളിച്ചത്.
രാഹുലിനെയും സഹീറിനെയും ടീമിലേക്ക് വിളിച്ചതായി ശാസ്ത്രി പറഞ്ഞു. അവരോട് താന്‍ സംസാരിച്ചിരുന്നു. അവരുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യുമെന്നും ശാസ്ത്രി പറഞ്ഞു. എന്നാല്‍ ഇവരെ സഹപരിശീലകരാക്കാന്‍ ശാസ്ത്രി താത്പര്യം കാട്ടിയില്ല. ദ്രാവിഡിനും സഹീര്‍ ഖാനും കാര്യമായ റോള്‍ നല്‍കാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന കമ്മറ്റിക്ക് ശക്തമായ മറുപടി നല്‍കുകയായിരുന്നു രവിശാസ്ത്രിയെന്നാണ് അഭ്യൂഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications